konnivartha.com : യു ഡി എഫ് ധാരണ പ്രകാരം സുലേഖ വി നായര്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ അടുത്ത രണ്ടര വര്‍ഷം പതിമൂന്നാം വാര്‍ഡ് മെമ്പര്‍ അനി സാബു തോമസ് അധ്യക്ഷ പദവിയില്‍ എത്തി . ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ എത്തി .
അനി സാബുവിന് 12 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി പി എമ്മിലെ തുളസി മോഹനന് 5 വോട്ടു ആണ് ലഭിച്ചത് . ബി ജെ പി അംഗം സി എസ് മോഹന്‍ വോട്ടില്‍ നിന്നും വിട്ടു നിന്നു .
ജനകീയ വിഷയങ്ങളില്‍ ഏറെ ഇടപെടുന്ന ആളെന്ന നിലയില്‍ അനി സാബു തോമസ് ഏറെ അര്‍ഹതപ്പെട്ട സ്ഥാനത്തില്‍ എത്തി . കോന്നി ഗ്രാമത്തിലെ സമഗ്ര വികസനം ഇനി വരുന്ന രണ്ടര വര്‍ഷക്കാലം ഉണ്ടാകും എന്ന് ജനം പ്രതീക്ഷിക്കുന്നു . കോന്നിയില്‍ നിരവധി അടിസ്ഥാന കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് . അത് കൃത്യമായ രീതിയില്‍ ചെയ്യാന്‍ പുതിയ അധ്യക്ഷയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .
കോന്നിയില്‍ എത്തുന്ന ആളുകള്‍ക്ക് ശുചിയിടം വേണം . അതും സൌജന്യം ആയി . പഴയ കലച്ചന്ത പ്രവര്‍ത്തിച്ച നിലവില്‍ ടാക്സി വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തണം . കയ്യേറിയ ഭൂമി പഞ്ചായത്ത് തിരിച്ചു പിടിക്കണം .അവിടെ ശുചി മുറി വേണം . ഇതാകണം പ്രഥമ പരിഗണന . ജനം ആവശ്യപ്പെടുന്നതും ഇത് ആണ് .