Trending Now

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ( ജൂലൈ 6 )

 

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യതയുള്ളതായി കാണുന്നു. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്.

വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ന് (6 ജൂലൈ 2023) നു ജില്ലയിലെ അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു; 581 പേരെ മാറ്റി പാര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകളിലായി 581 പേര്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 365 പേരും ഉള്‍പ്പെടെ ആകെ 581 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.
കോഴഞ്ചേരിയില്‍ ഏഴും മല്ലപ്പള്ളിയില്‍ 51 ഉം തിരുവല്ലയില്‍ 113 ഉം കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെയുള്ള കണക്കുപ്രകാരം 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ അഞ്ചും കോന്നിയില്‍ ആറും റാന്നിയില്‍ രണ്ടും തിരുവല്ലയില്‍ മൂന്നും വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.

error: Content is protected !!