Trending Now

ശശികല നായരുടെ ‘ഉള്ളെഴുത്ത്’ പുസ്തകം പ്രകാശനം ചെയ്തു

 

konnivartha.com: മലയാളത്തിലെ ആദ്യ പുസ്തകാലയമായ കോന്നി വീനസ് ബുക്ക് ഡിപ്പോ & ബുക്ക് പബ്ലിഷിങ് കമ്യൂണിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഉള്ളെഴുത്ത്’ പ്രകാശനം ചെയ്തു. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയയായ പ്രവാസി എഴുത്തുകാരിയായ ശശികല നായരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ കുറിപ്പുകളുടെ സമാഹാരമാണ് ഉള്ളെഴുത്ത്.

റാന്നി എം എൽ എ അഡ്വ: പി. എൻ. പ്രമോദ് നാരായണൻ പത്തനംതിട്ട ഡപ്യൂട്ടി ജില്ലാ കളക്ടർ ആർ രാജലക്ഷ്മിയ്ക്ക് ആദ്യകോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു . സാംസ്കാരികസമ്മേളനം നടന്നു . റാന്നി കാട്ടൂർ എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരികസമ്മേളനത്തിൽ അതിവേഗചിത്രകാരനും സചിത്രപ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു.

കരമന എൻ എസ് എസ് വിമിൻസ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ അനില ജി നായർ പുസ്തകാവതരണം നിർവഹിച്ചു. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ സന്തോഷ്‌, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗീതാകുമാരി, പഞ്ചായത്ത് മെമ്പർ ജി ഗോപകുമാർ, എൻ എസ് എസ് കരയോഗം പ്രസിഡന്റ് പ്രൊഫ : ബി ഹരികുമാർ, ഓൺലൈൻ മാദ്ധ്യമ പ്രവർത്തകൻ അഭിലാഷ് കെ നായർ എന്നിവർ പ്രസംഗിച്ചു. കെ വി വിജയമ്മ ടീച്ചർ സ്വാഗതവും ഗ്രന്ഥകാരി ശശികല നായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗ്രന്ഥകാരി ശശികല നായരെ പത്തനംതിട്ട ഡപ്യുട്ടി ജില്ലാകളക്ടർ ആർ രാജലക്ഷ്മി പൊന്നാടയണിയിച്ച് ആദരിച്ചു.

ശശികല നായരുടെ ‘ഉള്ളെഴുത്ത്’ പുസ്തകത്തിന്റെ പ്രസാധകരായ കോന്നി വീനസ് ബുക്ക് ഡിപ്പോ പുസ്തകപ്രസാധനരംഗത്ത് ഒരു നൂറ്റാണ്ടിന്‍റെ പ്രൌഡപാരമ്പര്യമുള്ള മലയാളത്തിലെ ഏക പുസ്തകപ്രസാധക സംരംഭമാണ്. പതിനായിരക്കണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള വീനസ് ബുക്സ് വഴിയാണ് ഇ കെ നായനാർ, ഗുരു നിത്യ ചൈതന്യയതി, ജഗതി എൻ കെ ആചാരി, മുൻ ചീഫ് സെക്രട്ടറി സി പി നായർ ഐ ഏ എസ്, എം മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, പമ്മൻ, വേളൂർ കൃഷ്ണൻ കുട്ടി തുടങ്ങി ആയിരക്കണക്കിന് പ്രമുഖരുടെ ആദ്യപുസ്തകം പ്രസിദ്ധീകൃതമായത്.

ഉണ്ണിമായയാണ് പത്തനംതിട്ട ജില്ലയിൽ കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന വീനസ് ബുക്ക് ഡിപ്പോയുടെ ഇപ്പോഴത്തെ ഉടമയും പബ്ലിക്കേഷൻസ് മാനേജരും. വീനസ് ബുക്ക് ഡിപ്പോയുടെ ഓഫീസ് മൊബൈൽ: 9447701111

error: Content is protected !!