Trending Now

ലോഹിതദാസ് ഇല്ലാത്ത 14 വർഷങ്ങൾ

Spread the love

 

konnivartha.com: മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്.ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്.

തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി,  കിരീടം,ചെങ്കോൽ,സല്ലാപം,വാത്സല്യം, ജോക്കർ,അരയന്നങ്ങളുടെവീട്,കന്മദം,കമലദളം,ഹിസ് ഹൈനെസ്സ് അബ്ദുള്ള,തൂവൽകൊട്ടാരം,കസ്തുരിമാൻ,ചക്കരമുത്ത്,ചക്രം,ഭൂതകണ്ണാടി,മൃഗയ,അമരം,ഭരതം,ഉദ്യാനപാലകൻ, ദശരഥം,വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൗരവർ,കനൽകാറ്റ്, നിവേദ്യം തുടങ്ങിയ മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു.

സിനിമകൾ എല്ലാംസാധാരണക്കാരോട്ബന്ധപ്പെട്ടതാണ്.സാധാരണക്കാരന്റെ ദുഃഖങ്ങളും,സന്തോഷങ്ങളും അദ്ദേഹം തന്റെ സിനിമകളുടെ കഥകളാക്കി, തിരക്കഥകളാക്കി, സിനിമകളാക്കി. അത് തന്നെയായിരുന്നു ലോഹിതദാസിനെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തനാക്കുന്നതും.

തനിയാവർത്തനത്തിലെ ബാലൻ മാഷും,കിരീടത്തിലെ സേതുമാധവൻ തുടങ്ങിയ കഥാപാത്ര
ങ്ങൾസാധാരണക്കാർക്ക് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്.ഒരു ദേശീയ അവാർഡും,ആറു തവണ സംസ്ഥാനഅവാർഡുംനേടിയിട്ടുണ്ട്.കസ്തൂരിമാനിന്റെ തമിഴ് റീമേക്കിനും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു.സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.മലയാളസിനിമപ്രേമികളെ ഞെട്ടിച്ച് കൊണ്ട് 2009 ജൂൺ 28ന്സിനിമലോകത്തോട് വിടപറഞ്ഞു പോയി.ഒറ്റപ്പാലം ലക്കിടി അകലൂരിലാണ് വീട്.ഒരുപാട് മികച്ച തിരക്കഥകൾ
പിറന്നത്ആവീട്ടിൽവെച്ചാണ്.അമരാവതി എന്നാണ് വീട്ടുപേര്.

മുബാറക് പുതുക്കോട്

error: Content is protected !!