സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ജൂലൈ 10 ന് മുൻപ് ഈറ്റവെട്ട് പുനരാരംഭിക്കാൻ തീരുമാനമായി

 

konnivartha.com: കോന്നി എം.എൽ.എ അഡ്വ. കെ.യു ജനിഷ് കുമാറിന്റെ അധ്യക്ഷതയിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ബാംബൂ കോർപറേഷൻ ഭാരവാഹികൾ തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

കഴിഞ്ഞ 5 മാസമായി ബാംബൂകോർപറേഷൻ ഈറ്റ ശേഖരിച്ചിരുന്നില്ല ബാംബൂകോർപറേഷന്റെ GST പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഈറ്റ ശേഖരണം മുടങ്ങിയത്, പിന്നീട് ക്ലോഷർ പിരീഡ് കാരണം വനം വകുപ്പ് ഈറ്റ ശേഖരണത്തിന് അനുമതി നൽകിയിരുന്നില്ല

ഈറ്റ ശേഖരണം നിലച്ചതോടെ റാന്നി, കോന്നി വനം ഡിവിഷനുകളിലായി നിരവധി ഈറ്റ തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കോന്നി എം.എൽ.എ വനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാംബൂ ബാംബൂകോർപറേഷന് ക്ലോഷർ പിരീഡിൽ ഈറ്റ ശേഖരിക്കുന്നതിന് പ്രിത്യേക അനുമതി നൽകി ഉത്തരവ് ഉണ്ടാകുകയായിരുന്നു. സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് സതേൺ സെർക്കിളിലെ കോന്നി, റാന്നി ഡിവിഷനുകളിൽ നിന്നും ആയിരം മെട്രിക് ടൺ ഈറ്റ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.
പെട്ടന്ന് ഈറ്റ ശേഖരണം ബാംബൂ കോർപറേഷൻ അവസാനിപ്പിച്ചതിന്റെ ഭാഗമായി തൊഴിലാളികൾ ശേഖരിച്ച ആയിരത്തിഅഞ്ഞൂറ് കെട്ട് ഈറ്റയുടെ വെട്ടുകൂലി കോർപറേഷൻ തൊഴിലാളികൾക്ക് നൽകുന്നതിനും യോഗം തീരുമാനിച്ചു

തൊഴിലാകളുടെ കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന തൊഴിലാളി യൂണിയന്റെ ആവിശ്യം അടുത്ത ബോർഡ് യോഗത്തിൽ തീരുമാനം എടുക്കാം എന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു. കുടിശികയുള്ള ബോണസും DA യും ഓണത്തിന് മുൻപ് വിതരണം നടത്താനും ധാരണയായി.
തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇനിമുതൽ അവരുടെ ബാങ്ക് അക്കൗണ്ട് മുഖാന്തരം നൽകാനും തീരുമാനമായി.

ഈറ്റ ശേഖരണം പുന രാരംഭിക്കുന്നത്തോടെ കോന്നി, റാന്നി ഡിവിഷനുകളിലെ ആദിവാസികൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം പകരും.
യോഗത്തിൽ ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ മോഹനൻ, MD പി.എ നജീബ് ,
കോന്നി DFO ആയുഷ് കുമാർ കോറി, തൊഴിലാളി യൂണിയൻ നേതാക്കളായ പി.ആർ പ്രമോദ്, കെ.എൻ സുഭാഷ്,സജി പ്ലാത്താനം, ശശിപിള്ള കുഴിമണ്ണിൽ തുടങ്ങി വനം റവന്യൂ ബാംബൂ കോർപറേഷൻ ഉദോഗസ്ഥർ പങ്കെടുത്തു