Trending Now

മരച്ചീനി ഇലയിൽ നിന്ന് ജൈവ കീടനാശിനി: സി ടി സി ആർ ഐ ധാരണാപത്രം ഒപ്പുവച്ചു

 

കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യത്തെ ഐസിഎആർ-കേന്ദ്ര കിഴങ്ങു വർഗ ഗവേഷണസ്ഥാപനം (സിടിസിആർഐ) മൂന്ന് ജൈവ കീടനാശിനികളുടെ വാണിജ്യവത്കരണത്തിന് ധാരാണപത്രം ഒപ്പുവച്ചു. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള എം/എസ് ​ഗ്രീൻ എഡ്ജ് അ​ഗ്രി ഇംപോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന് മരച്ചീനി ഇലകളിൽ നിന്ന് മൂന്ന് ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള യന്ത്രങ്ങൾക്കും പ്രക്രിയകൾക്കും സി ടി സി ആർ ഐ ലൈസൻസ് നൽകി. നന്മ, മേന്മ, ശ്രേയ എന്ന് പേരിട്ടിരിക്കുന്ന ഇവ വിവിധ വിളകളിലെ കീടങ്ങൾക്കെതിരെ മികച്ച നാശക പ്രവർത്തനമുള്ളവയാണ്. വാഴ, തെങ്ങ് എന്നിവയുടെ തുരപ്പൻ കീടങ്ങൾക്കെതിരെ മേൻമ ഫലപ്രദമാണ്. മുഞ്ഞ, ഇലപ്പേനുകൾ, ചെതുമ്പൽ പ്രാണികൾ, മീലിമൂട്ടകൾ, പ്രാരംഭഘട്ടങ്ങളിലുള്ള പുൽച്ചാടികൾ എന്നിവയ്ക്കെതിരെ നന്മ മികച്ച നിയന്ത്രണം സാധ്യമാക്കും. മൂന്നാമത്തെ വകഭേദമായ ശ്രേയ, മീലിമൂട്ടകളുടെ കട്ടിയുള്ള വെള്ള മീലി പദാർത്ഥത്തെ അലിയിക്കുന്നതിനും അതുവഴിയുള്ള നിയന്ത്രണത്തിനും ഉപകാരപ്രദമാണ്.

ഐ സി എ ആർ – സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു, ഐ സി എ ആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ വികസിപ്പിച്ച സാങ്കേതികവിദ്യകൾ വാണിജ്യവൽക്കരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള, അഗ്രിക്കൾച്ചറൽ റിസർച്ച്&എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഉടമസ്ഥതയിലുള്ള അഗ്രിനോവേറ്റ് ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ,ഡോ.പ്രവീൺമാലിക്-
എന്നിവരുടെ സാന്നിധ്യത്തിൽ ,എം/എസ്ഗ്രീൻ എഡ്ജ് ‍‍‍ഡയറക്ടർ ഇളങ്കോ സാങ്കേതിക വിദ്യ ലൈസൻസിലുള്ള കരാറിൽ ഒപ്പുവച്ചു. ഡോ.സി.എ. ജയപ്രകാശ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് (റിട്ട.) , പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ, സാങ്കേതികജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഐഎസ്ആർഒയ്ക്ക് കീഴിലുള്ള വിഎസ്‌എസ്‌സിയുടെ സാങ്കേതിക സഹായത്തോടെയാണ് യന്ത്രങ്ങൾ രൂപകൽപ്പന ചെയ്‌തത്; ഇതിന്സംസ്ഥാന-കേന്ദ്ര ​ഗവൺമെന്റ് ഏജൻസികൾ ധനസഹായം നൽകി.
ഒരു ദശാബ്ദത്തിനു മുമ്പ് ഈ സാങ്കേതികവിദ്യകൾ പൂർണ്ണത കൈവരിക്കുകയും വിവിധതരം കീടങ്ങളുടെ
നിയന്ത്രണത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞുട്ടെങ്കിലും ഒരു കമ്പനിക്ക് ലൈസൻസ് നൽകുന്നത് ആദ്യമാണെന്ന് ഡോ .ജി.ബൈജു അറിയിച്ചു. ദീർഘകാല പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യകൾ വാണിജ്യവത്കരിക്കുന്നതിൽ സുസ്ഥിരമായ സമീപനം നടപ്പിലാക്കണമെന്ന് ഡോ. പ്രവീൺമാലിക് ആവശ്യപ്പെട്ടു. നിലവിൽ, ഇന്ത്യൻ ജൈവകീടനാശിനി വിപണി 2022-ൽ 705 മില്യൺ ഡോളറായി കണക്കാക്കുകയും 23.0% എന്നസംയുക്ത വാർഷിക വളർച്ചാനിരക്കിൽ (സിഎജിആർ) വളരുകയുംചെയ്യുന്നു. ഈ മൂന്ന് ജൈവ കീടനാശിനികൾ $477 ദശലക്ഷം ഡോളർ ജൈവ കീടനാശിനി വിപണിയുടെ ഗണ്യമായ പങ്ക് പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഗ്രി-ബിസിനസ്ഇൻകുബേറ്ററിന്റെ (എബിഐ) പ്രിൻസിപ്പൽ സയന്റിസ്റ്റും സയന്റിസ്റ്റ്ഇൻ-ചാർജുമായ ഡോ. പി. സേതുരാമൻ ശിവകുമാർ അഭിപ്രായപ്പെട്ടു.

Biopesticide from Cassava leaf: CTCRI signs MoU

ICAR-Central Tuber Crops Research Institute (CTCRI), Sreekaryam, Thiruvananthapuram under the Ministry of Agriculture and Farmers Welfare, has signed an MoU for the commercialization of three biopesticides. CTCRI has licensed machinery and process for extraction of three bioactive molecules from cassava leaves to a Tiruchirappalli-based company M/S Green Edge Agri Imports Private Limited. Named Nanma, Menma and Shreya, they are molecules with pesticidal action against insect pests of various crops. While Menma is effective against the borer insect pests of banana and coconut, Nanma is effective against sucking insect pests like aphids, thrips, scale insects, mealybugs and early instars of tobacco caterpillar (Spodoptera litura). The third variant Shreya is effective in dissolving the mealy substance of mealybug, thereby exposing the insect for control through other means.

Dr. G. Byju, Director, ICAR-CTCRI and Sri. Elango, Director, M/S Green Edge signed the technology licensing form (TLF) in the august presence of Sri. Praveen Malik, Chief Executive Officer of Agrinnovate India Ltd. (Agin), a ‘for profit’ company owned by Department of Agricultural Research & Education (DARE), Government of India tasked with commercialising the technologies developed by ICAR Institutes. Dr. C.A. Jayaprakas, Principal Scientist (Retd.) and principal inventor of the technologies, all scientists and technical staff involved with the project also witnessed the event.

Though these technologies were perfected more than a decade ago and proved very effective for the eco-friendly management of a variety of insect pests, this is the first time that the machinery and process are licensed to a company,G. Byju said. Dr. Praveen Malik called for implementing a sustainable approach in commercializing the technologies through a long-term public-private partnership. Currently,the Indian bio pesticide market is estimated at $705 million in 2022 and growing at compound annual growth rate (CAGR) of 23.0%. These three bio formulations are expected to capture a significant share of the $477 million field crops and orchard-based bio pesticide market, said Dr. P. Sethuraman Sivakumar, Principal Scientist and Scientist-in-Charge, Agri-Business Incubator (ABI) of the Institute.