konnivartha.com : ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയത്ത് 12 ഇടങ്ങളിൽ പരിശോധന നടന്നു . വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ച് പരിശോധന നടന്നു . 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. റെയ്ഡില്‍ വിദേശ കറൻസികൾ ഇഡി പിടികൂടി.
വിദേശ കറൻസി മാറ്റി നൽകുന്ന അനധികൃത സ്ഥാപനങ്ങള്‍ പത്തനംതിട്ട ജില്ലയിലും പ്രവര്‍ത്തിക്കുന്നു എന്ന് വിവരം ഉണ്ട് . ഇടക്കാലത്ത് കോടികണക്കിന് രൂപയുടെ വിനിമയം നടന്നു എന്നും പരാതി ഉണ്ട് . കോന്നി ,പന്തളം , തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം സ്ഥാപനം ഉണ്ടെന്നും ഇവരിലൂടെ കോടികളുടെ വിനിമയം നടന്നു എന്നും പരാതി ഉണ്ട് . കോന്നിയില്‍ വിനിമയം നടത്തുന്ന ഒരാളെ കേന്ദ്രീകരിച്ചു നേരത്തെയും പരാതി ഉണ്ടായിരുന്നു . ഇയാളുടെ നീക്കം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു .