Trending Now

കോന്നി എൽ.പി.സ്കൂളിലെ കുട്ടികൾ പബ്ളിക്ക് ലൈബ്രറി സന്ദർശിച്ചു

 

konnivartha.com: വായന പക്ഷാചരണത്തിന്റെ ഭാഗമായി കോന്നി സർക്കാർ എൽ.പി.സ്കൂളിലെ കുട്ടികൾ കോന്നി പബ്ളിക്ക് ലൈബ്രറി സന്ദർശിച്ചു. എല്ലാ കുട്ടികളും ഒരു പുസ്തകം എടുത്ത് വായിക്കുകയും, വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിൽ കണ്ടും കേട്ടും മനസ്സിലാക്കുകയും ചെയ്തു.കുട്ടികളുടെ സംശയങ്ങൾക്ക് ലൈബ്രേറിയൻ മറുപടി നൽകി.

സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സുജ, അന്നമ്മ മാത്യു, ഷബീർ അലി, ശ്രീസൗമ്യ,അരുണിമ, വിജിത, അരുന്ധതി, അർജ്ജുൻ, അക്ഷര, അക്ഷയ് , നവമി സുജിത്ത്, സോനു സുജി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!