Trending Now

ഒളിമ്പിക് ദിന വാരാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു

 

ഒളിമ്പിക് ദിന വാരാഘോഷം അടൂര്‍ മേഖലാതല ഉദ്ഘാടനം അടൂര്‍ ഗ്രീന്‍വാലിയില്‍
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലയെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം മുന്നേറുകയാണ് അടൂര്‍ മണ്ഡലം. കൊടുമണ്‍ സ്റ്റേഡിയം കൂടാതെ അടൂര്‍ നഗരസഭാ സ്റ്റേഡിയം, പന്തളം, കടമ്പനാട് മിനി സ്റ്റേഡിയങ്ങള്‍ എന്നിവ കൂടി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ കായിക രംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകും എന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ദീപശിഖ ദേശീയ കരാട്ടേ താരം രേവതി എസ് നായര്‍ ഡെപ്യൂട്ടി സ്പീക്കറില്‍ നിന്ന് ഏറ്റുവാങ്ങി.

നഗരസഭാ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ അടൂര്‍ കായിക ഹബ്ബായി മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു.

അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഒളിമ്പിക് ദിന സന്ദേശം നല്‍കി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, കരാട്ടേ അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗം കെ. മധു, റഗ്ബി അസോസിയേഷന്‍ പ്രതിനിധി സി. കെ. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കരാട്ടേ അഭ്യാസ പ്രകടനം നടന്നു. കരാട്ടേ പരിശീലനാര്‍ത്ഥികള്‍, ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വൈ എം സി എ പ്രതിനിധികള്‍, കായികപ്രേമികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!