konnivartha.com : സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റൽ പരിസരത്തും മുൻകൂർ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതും വീഡിയോ, സിനിമ എന്നിവയുടെ ചിത്രീകരണവും കർശനമായി നിരോധിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
ഈ രീതിയെ ജനം എങ്ങനെ നോക്കിക്കാണും
ജനം തെരഞ്ഞെടുത്ത എം എല്‍ എ അവര്‍ തിരഞ്ഞെടുത്ത മന്ത്രി , അതില്‍ നിന്നും വന്ന മുഖ്യമന്ത്രി എന്നിവരുടെ മുഖം പോലും ഇനി നിയമസഭയില്‍ നിന്നും കാണാന്‍ കഴിയില്ല . നിയമസഭ എന്നത് അടച്ചു മൂടിയ കെട്ടിടം ആണ് എന്ന് ജനം കരുതണോ . നിയമസഭാ മന്ദിരം അടച്ചു പൂട്ടുവാന്‍ ഉള്ളത് അല്ല . തുറന്നു ഇടുക .അതില്‍ നടക്കുന്ന സംഭാക്ഷണം ജനം അറിയണം .കാരണം ജനം ആണ് അതില്‍ ഉള്ള എല്ലാവരെയും തിരഞ്ഞെടുത്തത് . അവരുടെ സംസാരം കേള്‍ക്കണം . ദയവായി ചിത്രീകരണം തടയരുത് . അനുമതിയോടെ ചിത്രീകരണം അനുവദിക്കുക . ജനം കാണട്ടെ നമ്മുടെ ജനാധിപത്യ രീതികള്‍.കേരളത്തിലെ നിയമ നിര്‍മ്മാണ സഭയായ നിയമസഭയില്‍ നടക്കുന്ന എല്ലാ കാര്യവും അറിയാനും അറിയിക്കാനും പൊതു ജനത്തിന് അവകാശം ഉണ്ട് .അത് തടയുവാന്‍ കഴിയില്ല .
സുരക്ഷാ കാര്യത്തില്‍ കര്‍ശന നിയന്ത്രണം വേണം .അത് അത്യാവശ്യം ആണ് .അതിന്‍റെ പേരില്‍ അറിയാന്‍ ഉള്ള അവകാശത്തെ തടയുവാന്‍ കഴിയില്ല . ജന പ്രതിനിധികള്‍ എന്നാല്‍ ജനം തിരഞ്ഞെടുത്ത ആളുകള്‍ ആണ് .അവര്‍ ജനത്തിന് വേണ്ടി സംസാരിക്കുന്ന കാര്യങ്ങള്‍ ജനം അറിയണം . അതിനു ചിത്രീകരണം വേണം . തുറന്ന സമീപനം വേണം . കേരളത്തിലെ ജനം ജനകീയം ആണ് .അവരെ നിയമസഭാ നടപടികള്‍ കാണുവാന്‍ അനുവദിക്കുക . ജനം കാണട്ടെ തുറന്ന സമീപനം .