പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ കെട്ടിട ഉദ്ഘാടനം (ജൂണ്‍ 10)
പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (ജൂണ്‍ 10) 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന്‍ ക്ഷീരകര്‍ഷകരെ ആദരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, മില്‍മ ഡയറക്ടര്‍ മുണ്ടപ്പള്ളി തോമസ്, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി, സെക്രട്ടറി പി പ്രശോഭ് കുമാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ശിവന്‍കുട്ടി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 20 രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തും.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.
ഫോണ്‍ :0468 2344823,2344803
സംസ്ഥാനത്ത് മറ്റ് പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കുളള പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം 2023-24 വര്‍ഷം പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കിയ താത്പര്യപത്രം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 10.
ഫോണ്‍ : 0474 2914417, 8281985605.
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള നാല് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് ജൂണ്‍ 14 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും.
ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ പോളിമെര്‍ ടെക്നോളജി – രണ്ട് ,ട്രേഡ്സ്മാന്‍ ഇന്‍ പോളിമെര്‍ ടെക്നോളജി – രണ്ട് ,ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍- രണ്ട്,ട്രേഡ്സ്മാന്‍ ഇന്‍ ഹൈഡ്രോളിക്സ് – ഒന്ന്
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 14 ന് രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കുളള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത അതത് വിഷയങ്ങളിലെ ത്രിവത്സര ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗും ട്രേഡ്സ്മാന്‍ തസ്തികയിലേക്കുളള അടിസ്ഥാന യോഗ്യത റ്റി.എച്ച്.എസ്.എല്‍.സി /ഐറ്റിഐ ആണ്്. ഉയര്‍ന്ന യോഗ്യത, അധ്യാപന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
ഫോണ്‍ : 04734 231776.
പത്തനംതിട്ട ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്മാരില്‍ നിന്നും മാത്രം) (കാറ്റഗറി നം.749/2021) തസ്തികയുടെ 09.02.2023 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 15 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,വ്യക്തി
ഫോണ്‍ . 0468 2222665.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഡൗണ്‍ വാര്‍ഡിലെ നവീകരിച്ച വല്യത്ത് പടി-പാലാ ചുവട് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. നടപ്പാതയായി ഉപയോഗിച്ചിരുന്ന വഴി വെള്ളകെട്ടുകള്‍ നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് 80 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്തത്. വാര്‍ഡ് അംഗം കെ അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് / ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ / ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, വിദ്യാഭ്യാസ രേഖകള്‍, തിരിച്ചറിയര്‍ രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷകള്‍ ജൂണ്‍ 21 ന് വൈകിട്ട് നാലുവരെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 0468 2350316.
പുതമണ്‍ താല്‍ക്കാലിക പാലം നിര്‍മാണം ടെന്‍ഡര്‍ നടപടിയിലേക്ക് എത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. താത്ക്കാലിക പാലം നിര്‍മാണത്തിന് പുറപ്പടുവിച്ച ഭരണാനുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവുകള്‍ പരിഹരിച്ച് പുതിയ ഭരണാനുമതിയായി. താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന് 30.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്.
എന്നാല്‍, ഭരണാനുമതിയില്‍ താല്‍ക്കാലിക പാലം എന്നതിന് പകരം പുതമണ്‍ പാലത്തിന്റെ അകുറ്റപ്പണി എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാങ്കേതിക പിഴവ് കണ്ടെത്തി പരിഹരിച്ചതിനുശേഷം ആണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിര്‍മാണം ടെന്‍ഡര്‍ ചെയ്താലുടന്‍ തന്നെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകും. ഇതോടൊപ്പം തന്നെ പുതമണ്ണില്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ തുടര്‍ന്ന് ഇതുവഴിയുള്ള ബസ് സര്‍വീസുകള്‍ പേരൂച്ചാല്‍ പാലത്തിലൂടെ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇതോടെ പേരൂച്ചാല്‍ മുതല്‍ മേലുകര വരെയുള്ള ജനങ്ങള്‍ വലിയ യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല മറ്റു വാഹനങ്ങള്‍ പത്തും പതിനൊന്നും കിലോമീറ്റര്‍ ചുറ്റി വേണം ഇപ്പോള്‍ സഞ്ചരിക്കാന്‍. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സ്ഥിരമായി പാലം നിര്‍മിക്കുന്നത് വരെ താല്‍പ്പാലിക പാലം എന്ന ആശയം ഉന്നയിച്ചത്. തകരാര്‍ സംഭവിച്ച നിലവിലെ പാലത്തിന് തൊട്ടു താഴെയായി തന്നെയാണ് പുതിയ താത്കാലിക പാലം നിര്‍മിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എബിസിഡി (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിനായി ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെ ക്യാമ്പുകള്‍ നടത്തും. എബിസിഡി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ആദിവാസി മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ എബിസിഡി പദ്ധതിയിലൂടെ ഒരു മാസ കാലയളവിനുളളില്‍ നല്‍കി പദ്ധതി 100 ശതമാനം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെ ജില്ലയിലെ വിവിധ ആദിവാസി സങ്കേതങ്ങളില്‍ ക്യാമ്പ് നടക്കും. ഇതനുസരിച്ച് ജൂണ്‍ 13 ന് അടിച്ചിപ്പുഴ കമ്യൂണിറ്റി ഹാളില്‍ നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ, ചൊള്ളനവയല്‍, കുടമുരുട്ടി, വലിയപതാല്‍, കരികുളം, നാറാണംമൂഴി പുതിയകോളനി എന്നീ ട്രൈബല്‍ കോളനികളില്‍ ഉള്ളവര്‍ക്കും 15ന് റാന്നി പഴവങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി, അയിരൂര്‍ പഞ്ചായത്തുകളിലെ നീരാട്ട്കാവ്, ഉതിമൂട്, പഴവങ്ങാടി, അയിരൂര്‍, ചെറുകോല്‍, അങ്ങാടി എന്നീ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്യാമ്പ് നടക്കും. 17ന് അട്ടത്തോട് കിഴക്കേക്കര ഇഡിസി കമ്യൂണിറ്റി ഹാളില്‍ പെരുനാട് പഞ്ചായത്തിലെ അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ളാഹ, വേലംപ്ലാവ് എന്നീ ട്രൈബല്‍ കോളനികള്‍ക്കും 20 ന് ചിറ്റാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചിറ്റാര്‍ പഞ്ചായത്തിലെ കൊടുമുടി, പാമ്പിനി, വേളിമല എന്നീ ട്രൈബല്‍ കോളനികള്‍ക്കും 23ന് കോന്നി പഞ്ചായത്ത് ഹാളില്‍ പ്രമാടം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ കൈതക്കര, തണ്ണിത്തോട് പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും 27ന് മല്ലപ്പള്ളി സിഎംഎസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ പട്ടികവര്ഗവിഭാഗങ്ങളില്പ്പെട്
എംഎല്‍എ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ആനക്കല്ലുങ്കല്‍- എസ് എന്‍ കോളജ് റോഡിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ചാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്.
പ്രമാടം ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളളതും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ നില്‍ക്കുന്നതുമായ അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ ചില്ലകളും ശിഖരങ്ങളും കോതി ഒതുക്കുന്നതിനോ തയാറുളള മരം മുറിക്കല്‍ തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളകടലാസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 15 ന് പകല്‍ നാലു വരെ ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍ : 0468 2242215. (
ജലജീവന്‍ പദ്ധതിയില്‍ കണക്ഷന്‍ നല്‍കുന്നതിന് ചില തത്പര കക്ഷികള്‍ ഉപഭോക്താക്കളില്‍ നിന്നും പണം ആവശ്യപ്പെട്ടതായി ശ്രദ്ധയില്‍പെട്ടു.നിലവില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കണക്ഷന് ഫീസ് സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിക്കുന്ന തുകയും നിയമാനുസൃതവാട്ടര്‍ ചാര്‍ജും മാത്രമാണ് ഉപഭോക്താവ് സര്‍ക്കാരിന് അടയ്ക്കേണ്ടത്. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അടുത്തുളള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കേരള വാട്ടര്‍അതോറിറ്റിപത്തനംതിട്ട എക്സിക്യൂട്ടീവ്എഞ്ചിനീയര്‍ അറിയിച്ചു.
കുടുംബശ്രീ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ് ; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷമ സംരംഭ പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ(എംഇസി) തെരഞ്ഞെടുക്കും.പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും45 വയസിനും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം , കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. സിഡിഎസ് സാക്ഷ്യപ്പെടുത്തിയ വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 ന് വൈകിട്ട് അഞ്ചു വരെ.
വിലാസം :ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില,പത്തനംതിട്ട.
ഫോണ്‍. 0468 2221807
കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ വദനാരോഗ്യപരിശോധനാ ക്യാമ്പൂം, ബോധവല്‍ക്കരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി പരിപാടി ഉദ്ഘാടനം ചെയ്തു.ജീവിതശൈലീരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ‘ശൈലി’ മൊബൈല്‍ ആപ്പുവഴി കണ്ടെത്തിയ വദനരോഗ സാധ്യതയുളളവര്‍ക്കാണ് ക്യാമ്പ് നടത്തിയത്.കൂടുതല്‍ പരിശോധന ആവശ്യമുളളവരെ സൗകര്യമുളള കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തു. ജില്ലയിലെ മറ്റു ബ്ലോക്കുകളിലും ഇതേവിധം പരിശോധനാ ക്യാമ്പും, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി(ആരോഗ്യം) അറിയിച്ചു.
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂണ്‍ 13ന് രാവിലെ 10 മുതല്‍ പുകരഹിത കുടംപുളി നിര്‍മാണ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 12 ന് വൈകിട്ട് നാലിന് മുന്‍പായി 8078572094 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചു രജിസ്റ്റര്‍ ചെയ്യണം.
വിളിക്കേണ്ട സമയം : രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെ.
കേരള വനിതാ കമ്മീഷന്‍ ജൂണ്‍ 13 ന് പത്തനംതിട്ടയിലെ സര്‍ക്കാര്‍ അതിഥി മന്ദിരം ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.