Trending Now

ഗതാഗത നിയന്ത്രണം

 

konnivartha.com: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ടയുടെ അധികാര പരിധിയില്‍ വരുന്ന കോന്നി നിരത്തു സെക്ഷനില്‍പെട്ട കുരിശിന്‍മൂട് കൊട്ടിപ്പിലേത്ത് റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ നാലു മുതല്‍ താത്കാലികമായി വാഹനഗതാഗതം നിരോധിച്ചു.

ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ കുരിശിന്‍മൂട് നിന്ന് പഞ്ചായത്ത്പടി വഴി കൊട്ടിപ്പിലേത്ത് ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!