konnivartha.com: ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5’5’’ ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം.
സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും.
വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471 2329440/41/42/43/45.