Trending Now

ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു

 

konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംപാറ ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും മധുരപലഘാരങ്ങളും നൽകി. സ്കൂളിൽ ഈ അധ്യയന വർഷം മുഴുവൻ ഉച്ചഭക്ഷ്ണം ഡിവൈഎഫ്ഐ നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ ,സിപിഐ എംകൊക്കാത്തോട് ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഷാദ് ലത്തീഫ് ,സിനീഷ് കുമാർ, സജീന യൂസഫ്, ആർ ശ്രീഹരി, വിഷ്ണുദാസ്, മേഖല വൈസ് പ്രസിഡൻ്റ് യദു കൃഷ്ണൻ, മേഖല കമ്മിറ്റി അംഗം ഹരികൃഷ്ണൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിനേശൻ, അധ്യാപിക ലിൻസി ഷാജി, ഊരുമൂപ്പത്തി മണി എന്നിവർ സംസാരിച്ചു.

error: Content is protected !!