ലോക പുകയില രഹിത പക്ഷാചരണം, ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. പുകയിലയുടെ ഉപഭോഗം കൊണ്ട് നേരിടേണ്ടിവരുന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍, നിഷ്‌ക്രിയ ധൂമപാനം, കോട്പ നിയമത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ഡി.എം.ഒ സംസാരിച്ചു. നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിത പക്ഷാചരണ സന്ദേശം. ജൂണ്‍ 13 വരെയാണ് പക്ഷാചരണം നടത്തുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹീകാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐപ് ജോസഫ് അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹിദായത്ത് അന്‍സാരി, മെഡിക്കല്‍ ഓഫീസര്‍ ജെ.പി.ഡിപിന്‍,ഡന്റല്‍ സര്‍ജന്‍ ഡോ. നജിയ റഹ്‌മാന്‍ , പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. ഷേബ റേച്ചല്‍, ഡോ. എലിസബത്ത് താമസ്, ഡോ.കൃപ, ആരോഗ്യവകുപ്പ ് ജീവനക്കാര്‍ , ആശാ പ്രവര്‍ത്തകര്‍, ഇലന്തൂര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ,പൊതു ജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശൈലീ
ആപ് വഴി കണ്ടെത്തിയവര്‍ക്ക് വദനാരോഗ്യ പരിശോധനാ ക്യാമ്പ് പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കളക്ടറേറ്റിൽ സ്ഥാപിച്ച സെൽഫി സ്റ്റാൻഡിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ സെൽഫിക്ക് പോസ് ചെയ്യുന്നു