Trending Now

സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22)

Spread the love

 

konnivartha.com: സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ ആയിരുന്നു ആയിരുന്നു അപകടം.

പത്തനംതിട്ട-പുനലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തൂഫാന്‍ ബസും ആരോമല്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് നിര്‍ത്തി ജീവനക്കാര്‍ നോക്കിയെങ്കിലും പിന്നീട് വിട്ടു പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരുക്കേറ്റ ആരോമലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വീസ് അവസാനിപ്പിച്ച ശേഷം സ്വകാര്യ ബസ് കുമ്പഴയിലുള്ള ഗാരേജില്‍ കയറ്റിയിടുന്നതിന് പോകും വഴിയാണ് അപകടം.

ഒരു വര്‍ഷം മുന്‍പ് കൊട്ടാരക്കയില്‍ വച്ച് ആരോമലിന് ബൈക്ക് ആക്‌സിഡന്റില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. കാലിന് സ്റ്റീല്‍ റാഡ് ഘടിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടന്നു തുടങ്ങിയത്. അതിനിടെയാണ് വീണ്ടുമുണ്ടായ അപകടം യുവാവിന്റെ ജീവന്‍ എടുത്തിരിക്കുന്നത്.

error: Content is protected !!