Trending Now

എവറസ്റ്റിന്‍റെ നെറുകയിൽ അടൂർ നിവാസിനി സോനു നാട്ടി ദേശീയപതാക

ഇന്ന് അന്താരാഷ്‌ട്ര എവറസ്റ്റ് ദിനം :   എവറസ്റ്റിന്‍റെ നെറുകയിൽ അടൂർ നിവാസിനി സോനു നാട്ടി ദേശീയപതാക

konnivartha.com: സോനുവിന്റെ നടത്തത്തിന് അവളോളം തന്നെ പ്രായം വരും. ഒടുവിൽ നടന്ന് നടന്ന് സോനു എത്തിയതോ എവറസ്റ്റിന്റെ നെറുകയിലും.

ബി ബി എ പഠനത്തിന് ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് എവറസ്റ്റ് കയറാൻ ഒരു സംഘം പോകുന്നുണ്ടെന്ന് സോനു അറിഞ്ഞത് ആവശ്യം ജോലി ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ ലീവ് തരില്ലെന്നായി. കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തിന് ജോലി വിലങ് തടിയാണെന്ന് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു അങ്ങനെ എവറസ്റ്റ് കയറിയ 21 അംഗസംഘത്തിലെ ആദ്യ മലയാളിയായി അടൂര്കാരി സോന.എട്ട് ദിവസം കൊണ്ട് 17000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ എത്തിയത്.

യാത്രയിൽ കടുത്ത മഞ്ഞും, തണുപ്പും ഉണ്ടായിരുന്നു എന്ന് സോനു പറയുന്നു ഓക്സിജൻ ലഭിക്കാത്ത അവസ്ഥയും നേരിടേണ്ടി വന്നു.

മെയ്‌ അഞ്ചിനാണ് മലകയറ്റം ആരംഭിച്ചത്.തുടക്കം ഹോട്ടലുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് ഈ ഹോട്ടലുകൾ കാണാതെ വരികയും യാത്ര അതികഠിനമാവുകയും ചെയ്തു.സംഘത്തിലെ പലരും യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു മടങ്ങിയെങ്കിലും സോനു അതിന് തയാറായില്ല. എന്താ എന്ന് ചോദിച്ചാൽ കയ്യിലുള്ള കൃഷ്ണ വിഗ്രഹം ചൂണ്ടിക്കൊണ്ട് കണ്ണനായിരുന്നു എന്റെ ശക്തിയെന്ന് ചിരിച്ചു കൊണ്ട് പറയും.140 കിലോമീറ്റർ കയറി മെയ്‌ 13 ന് ബേസ് ക്യാമ്പിൽ എത്തി. മുകളിൽ എത്തിയവരിൽ പലരും തിരികെ ഇറങ്ങിയത് ഹെലികോപ്റ്റർ വഴിയായിരുന്നു സോനു അടക്കം വരുന്ന നാല് പേർ മാത്രമാണ് നാല് ദിവസം കൊണ്ട് എവറെസ്റ്റിൽ നിന്നും ഇറങ്ങിയത്.

ഇതിനു മുൻപ് അഗസ്ത്യാർകൂടം, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ സോനു ട്രക്കിങ് നടത്തിയിട്ടുണ്ട്.നേപ്പാളിലെ ഹിമാലയൻ വണ്ടേഴ്സ് എന്ന ഗ്രൂപ്പ്‌ വഴിയാണ് ഇത്തരത്തിൽ എവറസ്റ്റ് യാത്ര നടത്തുന്നു എന്ന് സോനു അറിഞ്ഞത്.അടൂർ മണക്കാല ലൈഫ് ടൈം ഫിറ്റ്‌നെസ് സ്റ്റഡിയോ ആൻഡ് ജിമ്മിൽ ആയിരുന്നു പരിശീലനം. പന്നിവിഴ ശ്രീകാർത്തികയിൽ സോമന്റെയും രേഖയുടെയും മകളാണ് 27 കാരി സോനു.

ഭൂമിയിലെ വിസ്മയങ്ങളിലൊന്നാണ് അന്നും ഇന്നും എവറസ്റ്റ് കൊടുമുടി

konnivartha.com: സാഹസികരായിട്ടുള്ളവര്‍ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കുന്ന എവറസ്റ്റ് സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്. നേപ്പാളി ഭാഷയിൽ സഗർമാതാ എന്നും സംസ്കൃതത്തിൽ ദേവഗിരി എന്നും ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്ന നമ്മുടെ എവറസ്റ്റ് ഈ നാടുകളുടെ സംസ്കാരവുമായും ഏറെ ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

അന്താരാഷ്ട്ര എവറസ്റ്റ് ദിനം മേയ് 29ന് ആഘോഷിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഒരുപാട് പ്രത്യേകതകളും ചരിത്രവും ഈ ദിനവുമായി ചേര്‍ന്നു നില്‍ക്കുന്നു. ടെന്‍സിങ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും 1953 മേയ് 29ന് എവറസ്റ്റിന്‍റെ നെറുകയില്‍ കാലുകുത്തുമ്പോള്‍ എഴുതിച്ചേര്‍ത്തത് ചരിത്രത്തിലെ ഒരു സുവര്‍ണ്ണതാള്‍ ആയിരുന്നു. അവരുടെ ഈ വിജയത്തെ ആഘോഷിക്കുവാനുള്ള ദിവസമാണ് ഈ ദിനം. 2008 ലാണ് ആദ്യമായി എവറസ്റ്റ് ദിനം ആഘോഷിക്കുന്നത്. എഡ്മണ്ട് ഹിലാരി മരിച്ച 2008 മുതല്‍ ഈ ദിനം അന്താരാഷ്ട്ര എവറസ്റ്റ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത് നേപ്പാള്‍ ആയിരുന്നു.

010-ൽ ടെൻസിങ് നോർഗെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അവരുടെ യാത്രയുടെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചിരുന്നു. പലരും ശ്രമിച്ചു പരാജയപ്പെട്ട, ചിലരെങ്കിലും മരണത്തിനു കീഴടങ്ങിയ എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രയിലെ വിശേഷങ്ങളില്‍ മെയ് 29 ന് രാവിലെ 11.30 ന് അവർ ഏറ്റവും ഉയർന്ന കൊടുമുടിയിൽ എത്തിയതായും ഏകദേശം 15 മിനിറ്റോളം അവിടെ താമസിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ കാലടികള്‍ക്കു മുന്നില്‍ കീഴടങ്ങാതെ നിന്ന എവറസ്റ്റ് കൊടുമുടിയില്‍ അന്നങ്ങനെ ആദ്യ മനുഷ്യകാല്‍പ്പാദം പതിഞ്ഞു. എന്നിരുന്നാലും, ലോകത്തിലെ ഒരേയൊരു അപ്രാപ്യമായ കൊടുമുടി എവറസ്റ്റ് അല്ല. കയറാൻ പ്രയാസമുള്ള നിരവധി മലനിരകളുണ്ട്. അതിലൊന്നാണ് കാഞ്ചൻജംഗ 2. കെ-2 എന്നും അറിയപ്പെടുന്ന കാഞ്ചൻജംഗ 2 പാക് അധീന കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. 8,611 മീറ്റർ ഉയരമുള്ള ഇത് രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.

നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ തെക്ക് ഭാഗത്തും ചൈന വടക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. 8848.86 മീറ്ററാണ് എവറസ്റ്റിന്‍റെ ഉയരം. അതീവ ദുര്‍ഘടമായ ഇവിടേക്കുള്ള യാത്രയില്‍ കാലാവസ്ഥ വലിയ വില്ലന്‍ തന്നെയാണ്. ശാരീരികാരോഗ്യം മാത്രമല്ല, മനക്കട്ടിയും വേണം ഇവിടുത്തെ തണുപ്പു പ്രതിരോധിച്ച് മുന്നോട്ടുപോകുവാന്‍. ഇന്നും വളര്‍ന്നുകൊണ്ടേയിരിക്കുന്ന പര്‍വ്വതം എന്നാണ് എവറസ്റ്റിനെ വിളിക്കുന്നത്. പ്രത്യേക ഭൗമപ്രക്രിയകളാണ് ഇതിനു പിന്നിലെ കാരണമായി ശാസ്ത്രലോകം വിലയിരുത്തുന്നത്. ടെക്റ്റോണിക് ഫലകങ്ങളുടെ തുടർച്ചയായ മാറ്റം കാരണം ഹിമാലയം മുകളിലേക്ക് ഉയരുന്നതിനാലാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്. ഓരോ വര്‍ഷവും 44 മില്ലീ മീറ്റര്‍ വീതമാണ് ഇങ്ങനെ എവറസ്റ്റ് വളരുന്നത്. വളരെ ചിലവേറിയ യാത്രയാണ് എവറസ്റ്റിലേക്കുള്ളത്. . 22 ലക്ഷം മുതല്‍ 55 ലക്ഷത്തോളം രൂപ എവറസ്റ്റ് കയറുവാന്‍ ചിലവാകും. യാത്ര ചിലവ്, ഗൈഡ്, പരിശീലനം, യാത്രാ സാമഗ്രികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള ചിലവാണിത്.