Trending Now

മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്

Spread the love

        സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും.  വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

       9 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.  ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.  29 പേർ സ്ത്രീകളാണ്.  വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ്  നടക്കുന്ന  വാർഡുകൾ  ജില്ലാ   അടിസ്ഥാനത്തിൽ:    തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18. മുട്ടട, പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്തിലെ 10. കാനാറ.  കൊല്ലം – അഞ്ചൽ ഗ്രാമപഞ്ചായത്തിലെ 14. തഴമേൽ.  പത്തനംതിട്ട – മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാർഡ്.  ആലപ്പുഴ – ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11. മുനിസിപ്പൽ ഓഫീസ്.  കോട്ടയം – കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38. പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം. എറണാകുളം – നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല.  പാലക്കാട് -പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്പള്ളം, ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10. അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം.  കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ          05. കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം.  കണ്ണൂർ – കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14. പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി.

error: Content is protected !!