കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച അരങ്ങ് 2023 താലൂക്ക് തല കലാ മത്സരത്തില്‍ വള്ളിക്കോട് സിഡിഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മൂന്ന് സ്റ്റേജുകളിലായി നടന്ന വിവിധ മത്സരങ്ങളില്‍ വള്ളിക്കോട് സിഡിഎസിന് പതിനൊന്ന് ഒന്നാം സ്ഥാനവും, ആറ് രണ്ടാം സ്ഥാനവും, നാല് മൂന്നാം സ്ഥാനവും ലഭിച്ചു. 90 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് എത്തിയ വള്ളിക്കോട് സിഡിഎസിന് ഓവറോള്‍ ട്രോഫി ലഭിച്ചു.