Konnivartha.com :കോന്നി കല്ലേലി വയക്കരയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു തിന്നു.
വയക്കര ജനവാസ മേഖലയിൽ ആണ് സംഭവം. മുൻ പഞ്ചായത്ത് അംഗം ജോസിന്റെ വീടിനു മുന്നിലെ റബർ തോട്ടം ഉള്ള വയലിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. കിടാവിനെ ഏറെ ദൂരം വലിച്ചിഴച്ച ശേഷം തോടിന്റെ കരയിൽ ഇട്ടാണ് തിന്നത്. പശുക്കിടാവിന്റെ പ്രിഷ്ട ഭാഗത്തു നിന്നും കടിച്ചു തിന്നിട്ടുണ്ട്.
വെളുപ്പിനെയാണ് പശുക്കിടാവിനെ പുലി പിടിച്ചതെന്നാൽ കൂടുതൽ ഭാഗം തിന്നിട്ടില്ല. ചില സ്ഥലങ്ങളിൽ പുലിയുടെ കാൽപ്പാട് ഉള്ളതായി നാട്ടുകാർ പറയുന്നു. കോന്നി വനം ഡിവിഷന്റെ ഭാഗമായി നടുവത്തു മൂഴി റെയിഞ്ചിലെ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷന്റെ ഭാഗമാണ് കല്ലേലി വയക്കര.
ഇവിടെ കാട്ടനയുടെ ശല്യം ഏറെയുള്ള പ്രദേശമാണ്. നേരത്തെയും ഈ മേഖലയിൽ പുലി ഇറങ്ങി പശുവിനെ പിടിച്ചിട്ടുണ്ട്. പശുവിനെ അഴിച്ചു വിട്ട് തീറ്റിക്കുന്ന സ്ഥലമായതിനാൽ പശുക്കിടാവ് ആരുടേയാണെന്ന് അറിയാൻ സാധിച്ചില്ല. വനപാലകർ സ്ഥലത്തു എത്തി പരിശോധന നടത്തി.