Trending Now

ആരോഗ്യ വകുപ്പ് മന്ത്രിക്ക് എതിരെ കോന്നിയിൽ പ്രതിഷേധ സാധ്യത :സുരക്ഷ കർശനമാക്കും

 

Konnivartha. Com :കോന്നി താലൂക്ക് തല അദാലത്തു ഇന്ന് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് അധ്യക്ഷൻ.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് ഇന്ന് (മേയ് 11) രാവിലെ 10ന് നടക്കും.

 

കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും.

 

ഡോ വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനങ്ങൾ വളരെ ഏറെ ചർച്ചയായിരുന്നു. മന്ത്രി തന്റെ ഭാഗം ന്യായീകരിച്ചു എങ്കിലും മിക്കയിടത്തു നിന്നും വിമർശനം ഉയർന്നിരുന്നു. മന്ത്രിയുടെ പത്തനംതിട്ട ഓഫീസിലേക്ക് വിവിധ രാഷ്ട്രീയ സംഘടനകൾ ഇന്നലെ മാർച്ച് നടത്തിയിരുന്നു.

കോന്നിയിൽ താലൂക്ക് തല അദാലത്തിൽ എത്തുന്ന മന്ത്രിക്ക് എതിരെ കരിങ്കൊടി പ്രകടനം ഉണ്ടായാൽ തടയാൻ കൂടുതൽ പോലീസിനെ വ്യന്യസിപ്പിച്ചേക്കും. പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ചാണ് ക്രമീകരണം നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

 

 

error: Content is protected !!