Trending Now

ഡോ. വന്ദനദാസിന്‍റെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്‍റെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം, വന്ദനദാസ് പഠിക്കുകയും ഹൌസ് സർജൻസി ചെയ്യുന്നതുമായ കൊല്ലം മീയ്യണ്ണൂരിലെ അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചിരുന്നു.

സഹപാഠികളും ഡോക്ടർമാരും ജീവനക്കാരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഒരു മാസത്തെ സേവനത്തിനായാണ് അസീസിയ മെഡിക്കൽകോളേജിൽനിന്ന് ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയായിരുന്നു.

error: Content is protected !!