ലോക അണ്ടർ 21 വോളിബാൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ ക്യാമ്പിലേക്ക് സായി എൽ എൻ സി പി ഇ യിൽ നിന്ന് രണ്ട് താരങ്ങൾ

 

 

 

konnivartha.com : ബഹ്റിനിലെ മാനാമയിൽ നടക്കുന്ന എഫ്.ഐ.വി.ബി ലോക അണ്ടർ 21 പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കുളള ഇന്ത്യൻ ക്യാമ്പിലേക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (സായി എൽ.എൻ.സി.പി) കേന്ദ്രത്തിലെ വോളിബാൾ താരങ്ങളായ നാഗേഷിനെയും സാകേത് വർമ്മയേയും  തിരഞ്ഞെടുത്തു.

ജൂൺ 4 വരെ ഒഡീഷയിലെ ഭുവനേശ്വറിലെ കെ ഐ ഐ ടി യൂണിവേഴ്സിറ്റിയിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ബഹ്റിനിലെ മാനാമയിൽ ജൂലായ് 7 മുതൽ 16 വരെയാണ് എഫ്.ഐ.വി.ബി ലോക അണ്ടർ 21 പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

error: Content is protected !!