സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിംഗ്), ലക്ചറർ (നഴ്‌സിംഗ്) തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
യോഗ്യത : അസിസ്റ്റന്റ് പ്രൊഫസർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, ലക്ചറർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദം, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. പരമാവധി പ്രായം 40 വയസ്സ് (എസ്.സി/എസ്.റ്റി/ ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). അപേക്ഷകൾ www.simet.kerala.gov.inഎന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി 22/05/2023 വരെ അപേക്ഷ സമർപ്പിക്കാം.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 500 രൂപ (ജനറൽ വിഭാഗം), 250 രൂപ (എസ്.സി./എസ്.ടി വിഭാഗം), ലക്ചറർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 250 രൂപ (ജനറൽ വിഭാഗം), 125 രൂപ (എസ്.സി./എസ്.റ്റി വിഭാഗം). ഓൺലൈനായോ, സിമെറ്റിന്റെ വെബ് സൈറ്റിൽ (www.simet.kerala.gov.in, www.simet.in) നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടച്ചതിന്റെ രസീത് (candidate copy, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 മേയ് 25 നകം അയയ്ക്കണം. ശമ്പളം അസിസ്റ്റന്റ് പ്രൊഫസർ തസ്തിക 30480, ലക്ചറർ തസ്തിക 21600 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.
ലക്ചർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത: പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ്/ എം.എസ് സി മെഡിക്കൽ ഫിസിക്‌സ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ AERB അംഗീകരിച്ച ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പോടുകൂടിയ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരമാവധി മൂന്ന് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് മെയ് 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സർ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈവശമുണ്ടായിരിക്കണം.
പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ്
സെന്ററിൽ പ്രിൻസിപ്പാൾ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിലുള്ള പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. മാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ /സെലക്ഷൻ ഗ്രേഡ് ലക്ചർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം മെയ് 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.
എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ
അപേക്ഷ നൽകാം
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു. നിശ്ചിതയോഗ്യതയുള്ള ഉദ്യാഗാർഥികൾ 20നകം അപേക്ഷകൾ [email protected] ൽ അയയ്ക്കണം. അപേക്ഷ ഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.
പ്രോജക്ട് അസോസിയേറ്റ്സ് ഒഴിവുകൾ
റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്.
ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: [email protected]. ഫോൺ: 0471 2365559, 9446066750, 9961378067.