konnivartha.com : കല്ലേലി ഭാഗത്തെ റോഡു സൈഡില്‍ ഉള്ള കുഴികള്‍ അരുവാപ്പുലംപഞ്ചായത്ത് കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമ ഫലമായി നികത്തി .
കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ കല്ലേലി തോട്ടം വരെയുള്ള റോഡിലെ ഇരുവശത്തും രൂപപ്പെട്ട കുഴികള്‍ കാരണം വാഹങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല . ഏറെ അപകടം നിറഞ്ഞ കുഴികള്‍ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് നികത്തി .കൂടാതെ ഇരു വശവും വളര്‍ന്നു നിന്ന കാടുകള്‍ വെട്ടി ഒതുക്കി വാഹനയാത്രികര്‍ക്ക് സഞ്ചാരം സുഖമമാക്കി .