സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 01/05/2023)

ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ്

             വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

             ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.

             ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.

             സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം.

             വിശദവിവരങ്ങൾക്ക്സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ[email protected], വെബ്സൈറ്റ്www.keralasamakhya.org.

റസിഡൻഷ്യൽ ടീച്ചർ

            പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

 

അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം.

വിദ്യാഭ്യാസ യോഗ്യത – ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്www.keralasamakhya.org, 0471-2348666.

നിയമസഭയിലേക്ക് പരിഭാഷകരെ വേണം

            ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്.

 

നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായവർക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുള്ള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തെരഞ്ഞെടുക്കുന്നതിന് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടാകും. അപേക്ഷാഫോം www.niyamasabha.orgയിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ച മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മെയ് 25ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം. ഫോൺ0471-2512499, 2512019.

ഇന്റേണൽ ഓഡിറ്റ് ഓഫീസർ

             തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

             കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഗാട്ട്സ്‘ എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക്www.kfri.res.in.

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ

ക്ഷണിച്ചു

             ICDS അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ2പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം.

             അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതർക്കും വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ2പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയംതിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്പൂജപ്പുര.പിഒതിരുവനന്തപുരം. ഫോൺ: 0471-2343626, Email: icdsurban2[email protected].

റിസർച്ച് അസോസിയേറ്റ് ഒഴിവ്

             കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ഡെമോഗ്രാഫിക് സർവ്വേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഖാട്സ്‘ എന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായി മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾ www.kfri.res.inവെബ്‌സൈറ്റിൽ.

വിവരവകാശ കമ്മീഷണർ ഒഴിവ്

          സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴുവിലേക്കും രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്കർഷിച്ച പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരം സഹിതം മെയ് 20ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭിക്കും.

യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം

             കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ  www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്.