Trending Now

സയീദ് റഷീദ് മധ്യമേഖലാ പോസ്റ്റ് മാസ്റ്റർ ജനറലായി ചുമതലയേറ്റു

 

konnivartha.com : സയീദ് റഷീദ് മധ്യമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ആയി ചുമതലയേറ്റു . ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 2003 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

 

കേരള സർക്കിളിൻറെ ഡയറക്ടർ (ഹെഡ് ക്വാർട്ടേഴ്സ്), സൌത്ത് ഇന്ത്യൻ ബാങ്കിൻറെ എറണാകുളം റീജിയണൽ ലീഗൽ ഓഫീസർ, ഡാക് ഭവൻ ന്യൂഡൽഹിയിൽ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ, കേരളാ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്പെഷ്യൽ ഓഫീസർ, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ഡെപ്യൂട്ടി സെക്രട്ടറി, HRD കേരളയുടെ ഡയറക്ടർ , LBS സെൻറർ ഫോർ സയൻസ് ആൻറ് ടെക്നോളജിയുടെ ഡയറക്ടർ, മഹാരാഷ്ട്ര സർക്കിളിന്റെ ഡയറക്ടർ (HQ), വിജയവാഡ പോസ്റ്റ്മാസ്റ്റർ ജനറൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറലായി ചുമതലയേൽക്കും മുമ്പ് ഗോവ പോസ്റ്റ് മാസ്റ്റർ ജനറൽ (പി എം.ജി ) ആയി സേവനമനുഷ്ഠിച്ചു .