മൈലപ്രാ : തീക്ഷണമായെ ദൈവവിശ്വാസത്തിന്റെയും അചഞ്ചലമായ ക്രിസ്തുഭക്തിയുടെയും സത്യ സാക്ഷ്യത്തിന്റെ ധീര രക്തസാക്ഷിയുമായ പുണ്യവാന്റെ അത്മിയ ചൈതന്യത്താൽ മൈലപ്രാ പ്രദേശത്തിന് കെടാവിളക്കായി നിലകൊള്ളുന്ന പ്രസിദ്ധ തീർത്ഥാടനകേന്ദ്രവുമായ മൈലപ്രാ വലിയപള്ളി പെരുന്നാളിന് കൊടിയേറി.
തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ.കെ.ജി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ രാവിലെ നടന്ന വിശുദ്ധ മുന്നിമേൽ കുർബ്ബാനയ്ക്ക് നേതൃത്വം നൽകി. ഇടവക വികാരി ഫാ.റോയി മാത്യു തൈക്കൂട്ടത്തിൽ പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു.
റവ.കെ.ജി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ ,ഫാ. സജു വി. ഫിലിപ്പ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇടവക ട്രസ്റ്റി ജോസ് പി. തോമസ്, ഇടവക സെക്രട്ടറി സിബി ജേക്കബ് തോമസ് , ജനറൽ കൺവീനർ എം.ജി മത്തായി മുട്ടത്ത് , മാത്യു സാമുവേൽ തയ്യിൽ, പ്രിൻസ് പി. ജോർജ്ജ് , ആകാശ് മാത്യൂ വർഗ്ഗീസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.