Trending Now

കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

konnivartha.com : ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകളിലും ചോദ്യപേപ്പർ തയ്യാറാക്കും

konnivartha.com : കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രദേശിക ഭാഷകളിലും നടത്തും.

 

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്.അടുത്തവര്‍ഷം പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോൺസ്റ്റബിൾ (ജിഡി) സിഎപിഎഫ് പരീക്ഷകൾ 13 പ്രാദേശിക ഭാഷകളിൽ നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ ‘പാത്ത് ബ്രേക്കിംഗ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി.

“നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുന്ന ഒരു വഴിത്തിരിവുള്ള തീരുമാനം! ഒരാളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഭാഷ ഒരു തടസ്സമായി കാണാതിരിക്കാനുള്ള നമ്മുടെ വിവിധ ശ്രമങ്ങളുടെ ഭാഗമാണിത്.”
A pathbreaking decision, which will give wings to the aspirations of our youth! This is a part of our various efforts to ensure language is not seen as a barrier in fulfilling one’s dreams