Trending Now

എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍

konnivartha.com : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പ്രദര്‍ശന വിപണ മേള പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കണം.

മുന്‍ വര്‍ഷം ജില്ലയില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച മേളകളില്‍ ഒന്നായിരുന്നു. വകുപ്പുകള്‍ നടപ്പാക്കിയ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി കണ്ട് മേളയെ പ്രയോജനപ്പെടുത്തണം. മേള പൊതുജനങ്ങള്‍ക്ക് അനുഭവേദ്യവും ആകര്‍ഷകവുമായ രീതിയില്‍ ക്രമീകരിക്കണം. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നൂതന ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലാകണം മേള സജ്ജീകരിക്കേണ്ടത്. മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന താലൂക്ക് തല  അദാലത്തിലൂടെ പൊതുജനങ്ങളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ഓരോ മണ്ഡലത്തിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്് ആവശ്യമായ സംവിധാനം മേളയോട് അനുബന്ധിച്ച് ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൂടാതെ സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ സംമ്പന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് കൂടുതല്‍ ജനപങ്കാളിത്തത്തോടെ സെമിനാറുകള്‍ സംഘടിപ്പിക്കണം. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പരിഹരിച്ച് പരാതി രഹിതമായ വിധത്തില്‍ മേള സംഘടിപ്പിക്കുന്നത്തിന് നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

മേളയുടെ ഭാഗമായി പരിഗണിച്ച് ഓരോ മണ്ഡലങ്ങളിലും മുടങ്ങി കിടക്കുന്ന വികസനപദ്ധതികള്‍ തടസങ്ങള്‍ നീക്കി ആരംഭിക്കണമെന്ന് അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ മണ്ഡലാടിസ്ഥാനത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വികസന പദ്ധതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ജില്ലയ്ക്ക് നേടി യെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് വികസനം, പുനലൂര്‍ – മൂവാറ്റുപുഴ റോഡ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുവാന്‍ ഇതിനകം സാധിച്ചിട്ടുണ്ടെന്നും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ മേളയുടെ ഭാഗമാക്കി ജനങ്ങളിലേക്ക് എത്തിക്കണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പദ്ധതികളുടെ ബോധവല്‍ക്കരണത്തിനായി സെമിനാറുകള്‍ സംഘടിപ്പിക്കുകയും ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യണം. മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തണം. വകുപ്പുകള്‍ കാര്യക്ഷമമായി ഏകോപനത്തോടെ പ്രവര്‍ത്തിച്ച് മേള വിജയകരമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍, ജില്ലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി മെച്ചപ്പെട്ട രീതിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാരിന്റെ സേവനങ്ങള്‍, ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലാകും മേള സംഘടിപ്പിക്കുക.

തൊഴിലവസരങ്ങളെ കുറിച്ച് അറിവ് നല്‍കുന്നതിന് ഉള്‍പ്പെടെയുള്ള സ്റ്റാളുകള്‍ ഒരുക്കും. സ്റ്റാളുകളില്‍ വൈവിധ്യവും ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതരത്തില്‍ സജ്ജീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

എന്റെ കേരളം മേള വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മേളയുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം, ഗതാഗത ക്രമീകരണം എന്നിവയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു.
പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ഓട്ടോ കാസ്റ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ജനതാദള്‍ എസ് ജില്ലാ ട്രഷറര്‍ നൗഷാദ് കണ്ണങ്കര, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരില്‍, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് മുളയ്ക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: സംഘാടക സമിതി രൂപീകരിച്ചു
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ വിജയകരമായ നടത്തിപ്പിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ രക്ഷാധികാരികളാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ വൈസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാകും.

നഗരസഭ അധ്യക്ഷന്മാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍സ്, കോ-ഓപ്പറേറ്റീവ് ബാങ്ക് & ബോര്‍ഡ് പ്രസിഡന്റുമാര്‍, സര്‍ക്കാര്‍ വകുപ്പ്/ പൊതുമേഖലാ സ്ഥാപനങ്ങള്‍ / ഏജന്‍സികളുടെ ജില്ലാതല മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍/ സെക്രട്ടറിമാര്‍, സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമായിരിക്കും.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍
സംഘാടനം ഉപസമിതിയുടെ അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ കണ്‍വീനറുമായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍ ഏകോപനം ഉപസമിതിയുടെ അധ്യക്ഷനും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്‍ കണ്‍വീനറുമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള പ്രചാരണം ഉപസമിതി അധ്യക്ഷനും ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ കണ്‍വീനറുമായിരിക്കും

error: Content is protected !!