Trending Now

അനിൽ ആന്‍റണിയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ

 

konnivartha.com  : കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം.62 കാരനായ അദ്ദേഹം 2014-ലും കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വന്തം പാർട്ടിയായ ‘ജയ് സമൈക്യന്ദ്ര’ രൂപീകരിച്ചെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. പിന്നീട് 2018ൽ കോൺഗ്രസിൽ ചേർന്നെങ്കിലും ഏറെക്കാലം രാഷ്ട്രീയത്തിൽ നിഷ്‌ക്രിയനായിരുന്നു.

മുന്‍ മുഖ്യമന്ത്രി കൂടിയായ റെഡ്ഡിക്ക് കാര്യമായ സ്വാധീനമുള്ള റായലസീമ മേഖലയിൽ ഇദ്ദേഹത്തിന്‍റെ വരവോടെ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. സംസ്ഥാനത്ത് മൂന്നാം ബദലായി ഉയർന്നുവരാൻ ശ്രമിക്കുന്ന ബിജെപി കിരണ്‍കുമാര്‍ റെഡ്ഡിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ കിരണ്‍കുമാര്‍ റെഡ്ഡിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. വികസനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആന്‍റണിയേയും പങ്കെടുപ്പിക്കാൻ ബിജെപി. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.

 

എകെ ആൻറണിയുടെ മകനെ കേരളത്തിൽ ബിജെപി എങ്ങനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതൽ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വൻ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെതീയതി  25 എന്ന് തീരുമാനിച്ചത് ഇന്ന്. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആൻറണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

അനിൽ ആൻറണിയെ വരുന്ന ലോക സഭാ  തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ ബിജെപി ആലോചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ ഇനിയുള്ള നീക്കങ്ങളിൽ കോൺഗ്രസ്സിന് ആശങ്ക ബാക്കിയാണ്.

ആൻറണിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകന്റെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലേറെ. കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാൻ വരെ സാധ്യതയേറെ.

കേരളത്തില്‍ ലോക സഭയില്‍ ബിജെപി ഒന്നിലേറെ മണ്ഡലം വിജയിക്കും എന്ന് ഐ ബി കണക്കു കൂട്ടല്‍.കേരളത്തില്‍ ഇപ്പോള്‍ അനുകൂല സാഹചര്യം എന്ന് വിലയിരുത്തല്‍ . ഇടതു പക്ഷത്തെ അനുകൂലിക്കുന്ന ആളുകള്‍ പോലും മനസ്സില്‍ അവര്‍ക്ക് എതിരെ തിരിയും എന്നും വിലയിരുത്തി .കാരണം വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല . സാധങ്ങള്‍ക്ക് വില കൂടി വരുമാനം കമ്മി . ചെലവ് കൂടിയത് സര്‍ക്കാര്‍ നടത്തിയ ചില പ്രവണതകള്‍ ആണ് എന്ന് ജനം വിലയിരുത്തി . വീട്ടു സാധനങ്ങളുടെ വില കുത്തനെ കൂടി . ജനത്തിന് മനസ്സില്‍ പ്രതിക്ഷേധം ഉണ്ട് .അത് നാവിലൂടെ പുറത്ത് വരുന്നില്ല .പക്ഷെ വോട്ടില്‍ അത് ബി ജെ പിയ്ക്ക് അനുകൂലമാകും എന്നാണു ബി ജെ പി കരുതുന്നത് .