അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പറമ്പിക്കുളത്തേക്ക് ആനയെ കൊണ്ടുപോകുന്നതിന് മേൽനോട്ടം വഹിക്കാൻഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാർക്ക് കോടതി നിർദ്ദേശം നൽകി.
ആനയെ മയക്കുവെടിവെച്ച് പിടികൂടി ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളർ ധരിപ്പിക്കണം. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുമ്പോൾ വഴിയിലെ വൈദ്യുതി ലൈനുകൾ വിച്ഛേദിക്കണം. അരിക്കൊമ്പനെ പിടികൂടുമ്പോൾ പ്രദേശത്ത് പൊതുജനങ്ങളുടെ ആഘോഷങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.