Trending Now

പത്തനംതിട്ട ജില്ലയില്‍ കോവിഡ്  വര്‍ദ്ധിക്കുന്നു : മുന്‍ കരുതല്‍ നിര്‍ദേശം പുറപ്പെടുവിച്ചു

 

konnivartha.com : പത്തനംതിട്ട  ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയവര്‍ദ്ധനവ് കാണുന്നതിനാല്‍ എല്ലാവരും കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍ .അനിതകുമാരി അറിയിച്ചു.

കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധം ഏറ്റവും പ്രധാനമാണ്.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവര്‍ , ജീവിതശൈലീരോഗങ്ങളുള്ളവര്‍ , ഗര്‍ഭിണികള്‍,കിടപ്പു രോഗികള്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് രോഗം വന്നാല്‍ അപകട സാധ്യത കൂടുതലായതിനാല്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ആശുപത്രികളില്‍ എത്തുന്നവരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മതിയായി വിശ്രമിക്കുകയും രോഗലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ ചികിത്സ തേടുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.