KONNIVARTHA.COM :എസ് എല്‍ പുരം സദാനന്ദൻ അവാർഡ്കൊടുമൺ ഗോപാലകൃഷ്ണന്. നാടക- ചലച്ചിത്ര ആചാര്യൻ എസ് എല്‍ പുരം സദാനന്ദന്റെ നാമധേയത്തിലുള്ള സ്മാരക അവാർഡ് നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏപ്രിൽ 15ന്എസ് എല്‍ പുരത്തുവെച്ച് നടക്കുന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും
നാടകകൃത്ത് നടൻ സംവിധായകൻ എന്നീ നിലകളിൽ 38 വർഷമായി കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കൊടുമണ്‍ ഗോപാലകൃഷ്ണന്‍ .
1994-ൽ നടനുള്ള ഇ വി കൃഷ്ണപിള്ള അവാർഡ്, 2010- സംവിധായകനുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്- വീണ്ടും2010- നെഹ്റു യുവ കേന്ദ്ര അവാർഡ്, 2012- ഡോക്ടർ വയലാ വാസുദേവൻ പിള്ള ബാലസാഹിത്യ അവാർഡ്, 2013- നാടക രചനയ്ക്കുള്ള ഭരത് പി ജെ ആന്റണി അവാർഡ്, 2015- KT മുഹമ്മദ് നാടകരചന അവാർഡ്,2015- നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഡോക്ടർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ്, 2019- കാളിദാസ കർമ്മ ശ്രേഷ്ഠ പുരസ്കാരം, 2020- ഇന്ത്യൻ പ്രവാസി കലാ ശ്രേഷ്ഠ പുരസ്കാരം, 2021 അരങ്ങ് ദേശീയ സംഘടനയുടെ ഷേക്സ്പിയർ അവാർഡ്,2021- ജോസ് ചിറമേൽ അവാർഡ്, 2022- കെടാമംഗലം സദാനന്ദൻ അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട് കേരളത്തിലെ മലയാള ഗ്രാമീണ നാടകം, പ്രൊഫഷണൽ നാടകം, സ്കൂളും സർവ്വകലാശാല നാടകരംഗം, സംസ്കൃത നാടക രംഗം, തെരുവ് നാടക രംഗം എന്നീ മേഖലയ്ക്കായി ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട് 12 നാടകങ്ങൾ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്, 85 ഓളം നാടകങ്ങൾ രചന പൂർത്തീകരിച്ചു, സർഗ്ഗ കല നാടകകളരി ചെയർമാൻ, തിലകൻ സ്മാരക വേദി ജനറൽ സെക്രട്ടറി, ഗിരീഷ് കർണാട് തീയേറ്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു