Trending Now

കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന്

 

 

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും പുതിയ അക്കാദമിക് സമുച്ചയത്തിന്‍റെ ഉദ്ഘാടനവും മാർച്ച് 27ന് നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ ,ബർസാർ ഡോ.സുനിൽ ജേക്കബ് , കൺവീനർ ഫാ. ഡോ. തോംസൺ റോബി എന്നിവർ അറിയിച്ചു.

1952 ൽ സ്ഥാപിതമായ കാതോലിക്കേറ്റ് കോളേജ് ഏഴുപത് സംവത്സരങ്ങളുടെ നിറവിലാണിന്ന്. മലങ്കര ഓർത്തോഡക്സ് സഭ കാതോലിക്കേറ്റ് പുന:സ്ഥാപനത്തിന്റെ നാൽപതാം വർഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള ചുവടുവെപ്പായിരുന്നു. പിന്നോക്ക പ്രദേശമായ പത്തനംതിട്ട ജില്ലയിൽ സ്ഥാപിതമായ ഈ കലാലയം വിദ്യാഭ്യാസരംഗത്ത്ദീർഘവീക്ഷണം പുലർത്തിയിരുന്ന പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെകഠിനാധ്വാനവും അന്നത്തെമലങ്കരമെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വീതിയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസുകളുമായിരുന്നുഈകലാലയത്തിന്റെ സാക്ഷാത്കാരത്തിന് പിന്നിൽ.

അന്നത്തെ തിരുവിതാംകൂർ രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ഈ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഡാനിയേൽ മാർ പീലക്സിനോസ്മെത്രാപ്പോലീത്തയായിരുന്നു അദ്യ പ്രിൻസിപ്പാൾ. ഡോ. എൻ സെർനോവ ( റഷ്യ) , പ്രൊഫ. പീറ്റർ എസ്. റൈറ്റ് ( ബ്രിട്ടൻ ) എന്നിങ്ങനെ ഇന്ത്യയ്ക്ക് പുറത്തുള്ള അദ്ധ്യാപകരെ ഇവിടേക്ക് ക്ഷണിക്കുകയും ഈ കോളേജിന്റെ പ്രിൻസിപ്പൽ പദവി നൽകുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

2002ൽ സുവർണ്ണ ജൂബിലിയും 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ച ഈ കലാലയം യു.ജി.സി അക്രഡിറ്റേഷനിൽ കേരളത്തിലെ തന്നെ ഉയർന്ന റാങ്ക്ആയCGPA3.6നേടിയിട്ടുണ്ട്.13 വിഭാഗങ്ങളിലായി നിരവധി ബിരുദ കോഴ്സുകളും, ബിരുദാനന്തര ബിരുദ കോഴ്സുകളും , ആഡ് ഓൺ കോഴ്സുകളും കോളേജിൽ ഉണ്ട്. എട്ട് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളാണ് .

സ്പ്തതി ആഘോഷിക്കുന്ന ഈ കലാലയത്തിന്റെ ഒരു വർഷംനീണ്ടുനിന്നപരിപാടികളുടെ സമാപനം മാർച്ച് 27 തിങ്കളാഴ്ച നടക്കും. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നിരവധിദേശീയ,അന്തർദേശീയ സെമിനാറുകളുംസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണവും ഈ വർഷം നടന്നു.

ഭവനരഹിതരായ മുന്ന് കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഗൃഹനിർമ്മാണം അതിന്റെ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി NEP – 2020 അക്കാദമിക രംഗത്ത് സമൂല പരിവർത്തനങ്ങൾലക്ഷ്യമിടുന്നു.സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ച അന്തിമ ചർച്ചകളിലാണ്. പുതിയ കോഴ്സുകളും പഠന രീതികളും ഒത്തിണക്കികൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിയ്ക്ക് വേണ്ടത്രഭൗതികസാഹചര്യങ്ങൾ ആവശ്യമുണ്ട്. ഇവയെല്ലാം മുന്നിൽ കണ്ടു കൊണ്ടും വരുംദശകങ്ങളെ വിഭാവനം ചെയ്തു കൊണ്ടുമാണ് സപ്തതി വർഷത്തിൽ പുതിയ അക്കാഡമിക്ക് സമുച്ചയം രൂപകൽപ്പന ചെയ്ത് പണി പൂർത്തിയാക്കിയത്. ഈ അക്കാഡമിക് സമുച്ചയം മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നാമധേയത്തിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ബിൽൽഡിംഗിലെ ഒരു ഭാഗം കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന ഡാനിയേൽമാർപീലക്സിനോസ് മെത്രാപ്പോലീത്തയുടെ പേരിലുള്ള റിസർച്ച് സാർട്ടപ്പ് ഇൻക്യൂബൻ സെന്ററായി നാമകരണം ചെയ്ത് പ്രവർത്തനംആരംഭിക്കുന്നതാണ്.

അക്കാദമിക്ക് സമുച്ചയത്തിന്റെ ഉദ്ഘാടനവും കാതോലിക്കേറ്റ് കോളേജ്സപ്തതിആഘോഷങ്ങളുടെ സമാപനവും 2023 മാർച്ച് 27 തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് അക്കാദമിക് സമുച്ച യത്തിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കബാവനിർവ്വഹിക്കും. ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള അക്കാദമിക് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായിരിക്കും. പരിശുദ്ധ കാതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും. സപ്തതി സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും.

അഭിവന്ദ്യ കുര്യായാക്കോസ് മാർ ക്ലീമിസ് , അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം, അഭിവന്ദ്യ എബ്രഹാം സെറാഫിം മെത്രാപ്പോലിത്ത എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ,ബർസാർ ഡോ.സുനിൽ ജേക്കബ്, ഫാ. ഡോ. തോംസൺ റോബി എന്നിവർ പ്രസംഗിക്കും.

കാതോലിക്കേറ്റ് കോളേജ് ബിരുദാനന്തര ബിരുദ ബോട്ടണി വിഭാഗം, തിരുവനന്തപുരം ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് , കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരം എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച മൂന്ന് പുതിയ പ്രോട്ടോടൈപ്പുകൾ ആയ ആൽഗൽ ബയോ ഓക്സിജനറേറ്റർ , ഫൈക്കോ സ്ക്രാപ്പർ , ഹെർബേറിയം മൊബൈൽ ആപ്പ് എന്നിവയും , കാതോലിക്കേറ്റ് കോളേജ് ബിരുദാനന്തര ബിരുദ ഫിസിക്സ് വിഭാഗത്തിന്റെ പ്രൊട്ടോടൈപ്പുകൾ ആയ അക്വാഹോവർ , ഹൈ പെർഫോമൻസ്ഇലക്ട്രോസ്റ്റാറിക്ക് പ്രസിപ്പിറ്റേറ്റർ എന്നിവയും തദവസരത്തിൽ പ്രകാശനം ചെയ്യും.

കോളേജിന്റെ സപ്തതിയുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന ആദ്യ വീടിന്റെ ഉടമ്പടി തദവസരത്തിൽ കൈമാറും. കോളേജ് സ്പതതിയുടെ ഭാഗമായുള്ള സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്യും.

error: Content is protected !!