Trending Now

യുവ മാധ്യമ ക്യാമ്പ് കോന്നിയില്‍ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

Spread the love

 

konnivartha.com : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമ വിദ്യാർത്ഥികൾക്കായി യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 

പത്തനംതിട്ട കോന്നി രാജ് റോയൽ റസിഡൻസിയിൽ മാർച്ച് 25 മുതൽ 27 വരെ നടക്കുന്ന ക്യാമ്പ് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി. വീണാ ജോർജ് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ചടങ്ങിൽ പങ്കെടുക്കും.ഡെക്കാൺക്രോണിക്കിൾ,ചെന്നൈ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ.ജേക്കബ്ബാണ് ക്യാമ്പ് ഡയറക്ടർ.

error: Content is protected !!