konnivartha.com : വളളിക്കോട് ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവന് എംജിഎന്‍ആര്‍ഇജിഎസ് സംയുക്ത പദ്ധതിയായ തെങ്ങിന്‍തൈ നേഴ്സറിയുടെ ഉദ്ഘാടനം വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനന് നായര്‍ നിര്‍വഹിച്ചു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം പി ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എന്‍ ഗീതാകുമാരി, വാര്‍ഡ് മെമ്പര്‍ അഡ്വ. തോമസ് ജോസ് അയ്യനേത്ത്, എന്‍.എ പ്രസന്നകുമാരി, ജി.ലക്ഷ്മി, എം വി സുധാകരന്, കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍,എംജിഎന്‍ആര്‍ഇജിഎസ് എഞ്ചിനീയര്‍ എം.അഖില്‍, ഓവര്‍സീയര്‍ എം.സന്ധ്യ, തൊഴിലുറപ്പ് അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. 4000 തെങ്ങിന് തൈകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.