Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/03/2023)

അണ്ടര്‍വാല്യൂവേഷന്‍ കോമ്പൗണ്ടിംഗ് പദ്ധതി മാര്‍ച്ച് 31 വരെ
1987 മുതല്‍ 2017 വരെ പത്തനംതിട്ട ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അണ്ടര്‍വാല്യുവേഷന്‍ നടപടിയില്‍ ഉള്‍പ്പെട്ട ആധാരങ്ങള്‍ക്ക് 30/03/2022 തീയതിയിലെ ജിഒ(പി)നം.208/2022 /ടാക്സസ്   ഉത്തരവ് പ്രകാരം ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുളളതും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം ഒടുക്കി തുടര്‍ന്നു വരുന്ന ജപ്തി നടപടികളില്‍ നിന്നും ഒഴുവാകാവുന്നതുമാണ്.ഈ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍  ജില്ലാതല അദാലത്ത് 2023 മാര്‍ച്ച് 25 ന്  രാവിലെ 10.30 മുതല്‍ മൂന്നുവരെ നടത്തും. അന്നേദിവസം ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്ക് അതാത് സബ് രജിസ്ട്രാര്‍ ഓഫീസിലും തുക ഒടുക്കാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ  എന്ന് അറിയുന്നതിനായി പബ്ലിക്ക് പേള്‍ എന്ന വെബ് സൈറ്റില്‍ നോ യുവര്‍ ഡോക്യുമെന്റ് അണ്ടര്‍ വാല്യൂഡ് ഓര്‍ നോട്ട് എന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം കാണുന്ന കോളങ്ങളില്‍ ജില്ലയുടെ പേര്, സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പേര്, ആധാര നമ്പര്‍, രജിസ്റ്റര്‍ ചെയ്യ്ത വര്‍ഷം എന്നീ വിവരങ്ങള്‍ നല്‍കിയ ശേഷം യു.വി സ്റ്റാറ്റസ് പരിശോധിക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക അധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ  എന്ന വിവരം സ്‌ക്രീനില്‍ കാണാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍  – 0468 2223105                                                                                                                                പരിശോധന നടത്തി
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഹെല്‍ത്ത്, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവയില്‍ നിന്ന് പിഴ ഈടാക്കുകയും നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉപയോഗിച്ച മൂന്ന് കടകള്‍ക്ക് പതിനായിരം രൂപ വീതം പിഴയടക്കുന്നതിന് നോട്ടീസും നല്‍കി. ഇത്തരത്തിലുള്ള ആകസ്മിക പരിശോധനകള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും നിയമ ലംഘനത്തിനും നിയമ പ്രകാരമുള്ള പിഴ  ഈടാക്കുമെന്നും വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം:
പത്തനംതിട്ട ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

വെയില്‍ ഏല്‍ക്കുന്ന വിധത്തില്‍ തുറസിടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല്‍ രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ചു  വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രം കെട്ടിയിടാന്‍ ശ്രദ്ധിക്കുക.
വലിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണം.തൊഴുത്തുകളില്‍ വായു സഞ്ചാരം ഉറപ്പാക്കുക, ആവശ്യമെങ്കില്‍ ഫാനുകള്‍ സ്ഥാപിക്കുക.മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/ സ്പ്രിങ്ക്ളര്‍/നനച്ച ചാക്കിടുന്നത് ഉത്തമം.
പകല്‍ സമയം ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം. കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി ക്രമപ്പെടുത്തുക.
ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊളളിയ പാടുകള്‍ എന്നിങ്ങനെ സൂര്യതാപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ വിദഗ്ദ്ധ ചികിത്സ തേടണം.കന്നുകാലികള്‍ക്കു സൂര്യതാപമേറ്റെന്നു വ്യക്തമായാല്‍ വെള്ളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. തുടര്‍ന്ന് കഴിയുന്നത്ര വേഗത്തില്‍ മൃഗാശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണം.അകിടുവീക്കവും ദഹനക്കേടും  വയറിളക്കവും സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങളാണെന്നു ഓര്‍മ്മിക്കുക.ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച മുതലായവ പരത്തുന്ന മാരകഗോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ ഈ കാലത്തു കൂടുതലായി കാണപ്പെടാം.

അരുമകളായ നായകള്‍,  പൂച്ചകള്‍, കിളികള്‍, തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്സും നല്‍കാന്‍ ശ്രദ്ധിക്കുക.അരുമകളുമായുള്ള യാത്രകള്‍ കഴിവതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക.

സൗജന്യ പരിശീലനം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുളള സര്‍വേയിംഗില്‍ ഐടിഐ സിവില്‍ / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് /ബി ടെക് സിവില്‍ യോഗ്യതയുളള 40 വയസില്‍ താഴെ പ്രായമുളള എസ് സി /ജനറല്‍ വിഭാഗത്തില്‍പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. യോഗ്യതയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 29. ഫോണ്‍ : 0468 2224070.

 

 

മെഗാ ജോബ് ഫെസ്റ്റ്  25ന്
നാഷണല്‍ എപ്ളോയ്മെന്റ് സര്‍വീസി (കേരളം)ന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി  മെഗാ ജോബ്  ഫെസ്റ്റ്   2023 സംഘടിപ്പിക്കുന്നു.  സ്വകാര്യ മേഖലയിലെ അമ്പതില്‍പരം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മെഗാജോബ് ഫെസ്റ്റ് മാര്‍ച്ച് 25 ന്  തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജ് ക്യാമ്പസില്‍ നടക്കുന്നു. എസ്.എസ്.എല്‍.സി ,ഡിപ്ളോമ,  ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന  സ്ഥാപനങ്ങളുടെ വേക്കന്‍സി  വിവരങ്ങള്‍ക്ക് ഫോണ്‍  0468  2222745 (  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ട), 0471  27417131 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,തിരുവനന്തപുരം) 0471 2992609(ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,തിരുവനന്തപുരം).

തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് സൗജന്യ പരിശീലനം
കെല്‍ട്രോണിന്റെ പത്തനംതിട്ട ജില്ലയിലുളള മല്ലപ്പള്ളി, അടൂര്‍ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷന്‍ നേടുന്നതിന് പട്ടികജാതി വിഭാഗം  യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്സ് ആന്റ് ഹാര്‍ഡ് വെയര്‍ സര്‍വീസ് ടെക്നീഷ്യന്‍ -കോഴ്സിന് എസ് എസ് എല്‍ സി യോഗ്യത. കോഴ്സ് കാലാവധി നാല് മാസം.അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐറ്റി എനാബിള്‍ഡ് സര്‍വീസ് ആന്റ് ബിപിഒ -പ്ലസ് ടു /വിഎച്ച് എസ് സി. കോഴ്സ് കാലാവധി ആറ് മാസം.കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ് വര്‍ക്കിംഗ് പ്രൊഫഷണല്‍ -പ്ലസ് ടു /വിഎച്ച് എസ് സി. കോഴ്സ് കാലാവധി ആറ് മാസം.അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോം -പ്ലസ് ടു /വിഎച്ച് എസ് സി. കോഴ്സ് കാലാവധി ആറ് മാസം.സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗ് കോഴ്സിന് എസ് എസ് എല്‍ സി യോഗ്യത. കോഴ്സ് കാലാവധി മൂന്ന് മാസം.താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി  നേരിട്ട് ഹാജരകാണം. ഫോണ്‍ : 0469 2785525 (മല്ലപ്പള്ളി)0473 4229998 (അടൂര്‍) ഹെല്‍പ്പ്ലൈന്‍ നമ്പര്‍ : 9188665545.

ടെന്‍ഡര്‍
കല്ലൂപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൈമറി പാലിയേറ്റീവ് പരിചരണ പ്രൊജക്ടില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഹോം കെയര്‍ വിസിറ്റിന്  വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍  സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 ന് പകല്‍ 12 ന് മുന്‍പ്.  ഫോണ്‍ : 0469 2678752.


ടെന്‍ഡര്‍

കല്ലൂപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കന്‍ഡറി പാലിയേറ്റീവ് പരിചരണ പ്രൊജക്ടില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഹോം കെയര്‍ വിസിറ്റിന്  വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍  സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 ന് പകല്‍ 12 ന് മുന്‍പ്.  ഫോണ്‍ : 0469 2678752.
നിലയ്ക്കല്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
നിലയ്ക്കല്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പ്രമോദ് നാരായണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്ന കരാറുകാരന്‍ പണി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തിയതു കൊണ്ട് പദ്ധതി തടസ്സപ്പടുകയായിരുന്നു. പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദ്ദേഹം കരാര്‍ പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു പുതിയ ആള്‍ക്ക് കരാര്‍ നല്‍കി. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പമ്പയിലെ സ്നാനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സീസണില്‍ നല്ല നിലയില്‍ നടത്താനായി സാധിച്ചു. ഭാവിയില്‍ കുറേകൂടി കൃത്യത വരുത്താന്‍ അത് ഒരു പദ്ധതിയായി നടപ്പാക്കാനാണ് ആലോചന. ശബരിമലയില്‍ വരുന്ന ഭക്തന്മാര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ജലവിഭവ വകുപ്പ് നടപടികള്‍ സ്വീകരിക്കും. കുടിവെള്ളത്തിന് കാര്യത്തിലും പമ്പാസ്നാനത്തിന്റെ കാര്യത്തിലും സര്‍ക്കാരിന് പ്രത്യേക കരുതല്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന തീര്‍പ്പാക്കുന്നു.യൂണിറ്റുടമ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തന രഹിതമായിരിക്കുകയും സ്ഥാപനത്തിന് ആസ്തികള്‍ ഒന്നും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക പൂര്‍ണമായും എഴുതിത്തള്ളും. ഇതിനായി മരണപ്പെട്ട യൂണിറ്റുടമയുടെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
മറ്റുള്ള മാര്‍ജിന്‍ മണി വായ്പകളില്‍ അതായത് റവന്യൂ നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തന രഹിതമായവ,യൂണിറ്റിന് ആസ്തി ഇല്ലാതിരിക്കുക എന്നിവയ്ക്ക് വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ 6 ശതമാനം നിരക്കിലുള്ള പലിശയുള്‍പ്പെടെയുള്ള തുകയാണ് അടയ്ക്കേണ്ടത്. തിരിച്ചടച്ചിട്ടുള്ള തുക കിഴിച്ച് അടച്ചാല്‍ മതിയാകും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നവര്‍ക്ക് പലിശയുടെ 50ശതമാനം  എഴുതിതള്ളും. പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കുടിശിക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക ജൂണ്‍ മൂന്നിന് മുമ്പായി രണ്ട് ഗഡുക്കളായും അടയ്ക്കാം. റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള കളക്ഷന്‍ ചാര്‍ജ്ജ് പ്രത്യേകം അടയ്ക്കണം. ഗഡുക്കളായുള്ള തിരിച്ചടവില്‍ വീഴ്ച വരുന്ന പക്ഷം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകും. ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2214639.            (പിഎന്‍പി 888/23)ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ്
യോഗ കോഴ്സിന് അപേക്ഷിക്കാം

സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ്‌വകുപ്പിന്റെയുംഅംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ്‌യോഗ കോഴ്സിന്റെ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.പ്രവേശന യോഗ്യത – ഹയര്‍ സെക്കന്‍ഡറി /തത്തുല്യ കോഴ്സിലെ വിജയം.പ്രായപരിധി 17-50(പ്രവേശന വിജ്ഞാപന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക).പഠന മാധ്യമം-മലയാളം. പഠന രീതി – ബ്ലെന്‍ഡഡ് മോഡ് (ഓണ്‍ലൈന്‍/ഓഫ് ലൈന്‍) കോഴ്സ് കാലാവധി ഒരു വര്‍ഷം (440 മണിക്കൂര്‍). കോഴ്സ് ഫീസ് -12000, പ്രവേശന ഫീസ് -500.  പിഴ കൂടാതെ ഏപ്രില്‍ 10 വരെയും  100 രൂപ പിഴയോടെ ഏപ്രില്‍ 20 വരെയും ഫീസ് അടച്ച് www.scolekerala.org എന്ന വെബ് സൈറ്റ്  മുഖേന ഓണ്‍ ലൈനായി രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍ : 0471 2342950, 2342271.          (പിഎന്‍പി 889/23)

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) ആവശ്യത്തിലേക്കായി 6+1  സീറ്റിംഗ് സൗകര്യമുളള ടാക്സി വാഹനങ്ങള്‍ (ഡ്രൈവര്‍ സഹിതം)  മാസ വാടകയ്ക്ക് എടുക്കുന്നതിന് താത്പര്യമുളള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 30 ന് വൈകിട്ട് മൂന്നിന് മുമ്പ് തുറന്ന് പരിശോധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസു (ഹോമിയോ) മായി ബന്ധപ്പെടുക.            (പിഎന്‍പി 890/23)

കീടനാശിനി പ്രയോഗം പരിശീലനം മാര്‍ച്ച് 25ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക വിളകളിലെ സുരക്ഷിത കീടനാശിനി പ്രയോഗം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 25 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും മാര്‍ച്ച് 24 ന് വൈകുന്നേരം മൂന്നിന് മുമ്പായി  9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.