Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 20/03/2023)

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.


ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസരം ഏപ്രില്‍ 20 വരെ നീട്ടിയതായി ജില്ലാ ഭാഗ്യകുറി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2222709.          

കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാര്‍
കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക്തടി ചില്ലറവില്പനയ്ക്ക് തയ്യാര്‍. പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക്തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറവില്‍പ്പന പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്നു.   രണ്ട് ബി,  മൂന്ന് ബി  എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക്തടികളാണ് ചില്ലറവില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. വീട് നിര്‍മ്മിക്കുന്നതിനു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും,  അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കോന്നി, അരീക്കക്കാവ് ഡിപ്പോയില്‍ സമീപിച്ചാല്‍ 5 ക്യു. മീററര്‍ വരെ തേക്ക ്തടി നേരിട്ട് വാങ്ങാം. ഫോണ്‍ : കോന്നി ഡിപ്പോ ഓഫീസര്‍ 8547600530, അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍ -8547600535, പുനലൂര്‍ ടിംമ്പര്‍ സെയില്‍ സ്ഡിവിഷന്‍   0475-2222617.

എംപ്ലോയബിലിറ്റി സ്‌കില്‍സ്  ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ്  ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 24 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കണം. എം.ബി.എ/ബിബിഎ/ ഡിഗ്രി /ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഡി.ജി.റ്റി യുടെ ഏതെങ്കിലും  സ്ഥാപനത്തില്‍ നിന്നും  ഹ്രസ്വകാല റ്റിഒറ്റി കോഴ്സ് പൂര്‍ത്തിയാക്കണം. പന്ത്രണ്ടാം ക്ലാസ് /ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും അടിസ്ഥാന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും നേടിയിരിക്കണം. ഫോണ്‍ : 04792452210.   

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ്  പദ്ധതികള്‍ പ്രകാരം യുഎസ്ജി/ എംആര്‍ഐ/സിറ്റി/ഡിജിറ്റല്‍ എക്സ്റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന്
താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.    

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ്  പദ്ധതിയില്‍ ഉള്‍പ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഒരു വര്‍ഷകാലത്തേക്ക് ആശുപത്രിയില്‍ നിന്നുമുളള മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.    

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആര്‍ബിഎസ്‌കെ /ജെഎസ്എസ്‌കെ പദ്ധതികള്‍ പ്രകാരം
ലാബ് ടെസ്റ്റുകള്‍  ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.          

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി /എകെ/മെഡിസിപ്പ് പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍  ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആര്‍ബിഎസ്‌കെ /ജെഎസ്എസ്‌കെ പദ്ധതികള്‍ പ്രകാരം യുഎസ്ജി/ എംആര്‍ഐ/സിറ്റി/ഡിജിറ്റല്‍ എക്സ്റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.    

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആര്‍ബിഎസ്‌കെ/ജെഎസ്എസ്‌കെ  പദ്ധതിയില്‍ ഉള്‍പ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഒരു വര്‍ഷകാലത്തേക്ക് ആശുപത്രിയില്‍ നിന്നുമുളള മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ക്ക് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.

ക്വട്ടേഷന്‍

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.  

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.

ജീവനം 2023 ക്വിസ് മത്സരം 
ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പും, രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാന്‍ (ആര്‍ജിഎസ്എ ) യും കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായി കോന്നി ബ്ലോക്കിലെ  കോളജ് വിദ്യാര്‍ഥികള്‍ക്കായി  ജീവനം 2023 ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം എസ്എഎസ് എസ്എന്‍ഡിപി  യോഗം കോളജ് കോന്നിയും രണ്ടാം സ്ഥാനം  മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് കോന്നിയും കരസ്ഥമാക്കി.  കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി ക്വിസ് മത്സരം ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, കോന്നി ബിഡിഒ പി.താര കോളജ് പ്രിന്‍സിപ്പല്‍ ആര്‍.ജ്യോതി, ആര്‍ജിഎസ്എ ജില്ലാ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  

പുതിയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം 25 ന്
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തടിയൂര്‍ ഗവ.മോഡല്‍ എല്‍പി സ്‌കൂളിനായി ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് 25 ന് രാവിലെ 10.30 ന് റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണന്‍ നിര്‍വഹിക്കും. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തും.

ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം 24ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 24 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.   കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും മാര്‍ച്ച് 23 ന് പകല്‍ മൂന്നിന്  മുമ്പായി  9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. 

error: Content is protected !!