Trending Now

കോന്നി ഇളകൊള്ളൂരില്‍ കെ എസ് ആര്‍ ടി സിയും കാറും കൂട്ടിയിടിച്ചു : നിരവധി പേര്‍ക്ക് പരിക്ക്

 

konnivartha.com : കോന്നി ഇളകൊള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്ക്  സമീപം  കെ എസ് ആര്‍ ടി സിയും കാറും കൂട്ടിയിടിച്ചു .നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ചു തകര്‍ത്തു . അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍, ബസില്‍ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ആണ്   പരുക്ക്. ബസിലെ മറ്റു യാത്രികര്‍ക്കും പരുക്കുണ്ട്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മൂന്നു പേരുടെ നില അല്‍പ്പം ഗുരുതരമായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും

പത്തനംതിട്ട നിന്നും വന്ന കെ എസ് ആര്‍ ടി സി ബസ്സ് കാറിലേക്ക് വന്നു ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു .പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.കെ.എസ്.ആര്‍.ടി സി ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി-കുമ്പഴ റീച്ചിന്‍റെ പണി പൂര്‍ത്തിയായിട്ടുണ്ട്. റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ പായുന്നത്. പതിവായി അപകടം നടക്കുന്ന ഭാഗത്താണ് ഇപ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചിരിക്കുന്നത്.

 

അമിത വേഗതയില്‍ ആണ് ബസ്സ്‌ വന്നത് എന്നാണു പ്രാഥമിക നിഗമനം .കെ എസ് ആര്‍ ടി സി ബസ്സ്‌ മറ്റൊരു കാറിനെ മറികടന്നപ്പോള്‍ കോന്നി ഭാഗത്ത്‌ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കാറുമായി കൂട്ടി ഇടിച്ചു .കാർ ഓടിച്ചിരുന്ന ഡ്രെെവർ ആലുവ സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേ​ഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണെന്നാണ് അപകടകാരണമെന്നാണ് സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാക്കുന്നത്.

 

ഇടിയുടെ ആഘാതത്തില്‍ ബസ്സ്‌ ഇളകൊള്ളൂര്‍ പള്ളിയുടെ കമാനം ഇടിച്ചു തകര്‍ത്താണ് നിന്നത് .നാട്ടുകാര്‍  ഓടിക്കൂടി രക്ഷാ  പ്രവര്‍ത്തനം നടത്തി .തുടര്‍ന്ന് ഫയര്‍ ഫോഴ് സും പോലീസും എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി .എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  റോജി എബ്രഹാം എന്നിവര്‍  സ്ഥലത്ത് എത്തി  രക്ഷാ പ്രവര്‍ത്തനത്തിന്  നേതൃത്വം നല്‍കി