കോന്നിയൂർ വരദരാജൻ പിന്നോക്ക ജനവിഭാഗങ്ങളെ ചേർത്ത് പിടിച്ച നേതാവ് : ആന്റോ ആന്റണി എം പി

Spread the love

 

കോന്നി : കോന്നിയൂർ വരദരാജൻ പിന്നോക്ക ജനവിഭാഗങ്ങളെ ചേർത്ത് പിടിച്ച് നടന്ന നേതാവായിരുന്നുവെന്ന് ആന്റോ ആന്റണി എം പി അനുസ്മരിച്ചു. കോന്നിയൂർ വരദരാജന്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ കോന്നി കോൺഗ്രസ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റന്മാരായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, അബ്ദുൾ മുത്തലീഫ്, ആർ.ദേവകുമാർ, റോജി ഏബ്രഹാം, ജി.ശ്രീകുമാർ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, എം.വി അമ്പിളി, ശ്രീകല നായർ, ഷാജി ശങ്കരത്തിൽ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു

Related posts