Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ (09/03/2023)

അഹമ്മദാബാദിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സാക്ഷികളായി
ന്യൂഡൽഹി : 09 മാര്‍ച്ച്, 2023

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നാലാമത് ബോർഡർ-ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ ആന്റണി അൽബനീസും സാക്ഷ്യം വഹിച്ചു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“ക്രിക്കറ്റ്, ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഒരു പൊതു അഭിനിവേശം! ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ ഭാഗങ്ങൾ വീക്ഷിക്കാൻ എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം അഹമ്മദാബാദിൽ എത്തിയതിൽ സന്തോഷമുണ്ട്. ഇതൊരു ആവേശകരമായ കളിയാ യിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്!”

അഹമ്മദാബാദിൽ നിന്നുള്ള ടെസ്റ്റ് മത്സരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“അഹമ്മദാബാദിൽ നിന്നുള്ള ചില കാഴ്ചകൾ. ഇത് മുഴുവൻ ക്രിക്കറ്റാണ്! ”
അവിടെയെത്തിയ പ്രധാനമന്ത്രിയെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിനെയും യഥാക്രമം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ശ്രീ ജയ് ഷായും , ബിസിസിഐ പ്രസിഡന്റ് ശ്രീ റോജർ ബിന്നിയും ആദരിച്ചു. ഗായിക കുമാരി ഫാൽഗുയി ഷായുടെ യൂണിറ്റി ഓഫ് സിംഫണി എന്ന സാംസ്കാരിക പ്രകടനത്തിനും പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി ടെസ്റ്റ് ക്യാപ്പ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കൈമാറിയപ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ടെസ്റ്റ് ക്യാപ്പ് കൈമാറി. ഇതിനെത്തുടർന്ന് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിലെ വൻ ജനക്കൂട്ടത്തിന് മുമ്പാകെ
ഗോൾഫ് കാർട്ടിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു .
ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരും ടോസിനായി പിച്ചിലേക്ക് ഇറങ്ങിയപ്പോൾ പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും ഫ്രണ്ട്‌ഷിപ്പ് ഹാൾ ഓഫ് ഫെയിം നടന്നു വീക്ഷിച്ചു. മുൻ ഇന്ത്യൻ ടീം കോച്ചും കളിക്കാരനുമായ രവി ശാസ്ത്രി ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്കും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സമ്പന്നമായ ക്രിക്കറ്റ് ചരിത്രം വിശദീകരിച്ചു.

ഇതിന് പിന്നാലെയാണ് രണ്ട് ടീം ക്യാപ്റ്റൻമാരും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്കൊപ്പം കളിക്കളത്തിലെത്തിയത്. രണ്ട് ക്യാപ്റ്റൻമാരും ടീമിനെ അതത് പ്രധാനമന്ത്രിമാർക്ക് പരിചയപ്പെടുത്തി, തുടർന്ന് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ദേശീയ ഗാനം ആലപിച്ചു. പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും രണ്ട് ക്രിക്കറ്റ് ഭീമന്മാർ തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാൻ പ്രസിഡന്റിന്റെ ബോക്സിലേക്ക് നീങ്ങി.

 

“സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം” എന്ന വിഷയത്തിലുള്ള ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി : 09 മാര്‍ച്ച്, 2023

 

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും വനിതകൾ നയിക്കുന്നതുമായ ബിസിനസ്സ് സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്‌ക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങൾ ഉറപ്പിക്കുന്നതിനും, കേന്ദ്ര ബജറ്റ് 2023-24 ലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള തന്ത്രവും രൂപരേഖയും വികസിപ്പിക്കാനും വെബിനാർ ലക്ഷ്യമിടുന്നു.

“സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം” എന്ന വിഷയത്തെക്കുറിച്ചുള്ള ബജറ്റ് വെബിനാറിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് അഭിസംബോധന ചെയ്യും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും ഗ്രാമവികസന മന്ത്രാലയവും ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും സ്ത്രീകൾ നയിക്കുന്നതുമായ ബിസിനസ്സ് സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്‌ക്കുള്ള വഴികൾ ഉറപ്പിക്കുകയാണ് വെബ്ബിനറിന്റെ ലക്‌ഷ്യം.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി, കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, വനിതാ ശിശു വികസന സഹമന്ത്രി മഹേന്ദ്രഭായ് മുൻജ്പാറ, എന്നിവരും മറ്റ് പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖരും ഉദ്യോഗസ്ഥരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ബജറ്റ് നടപ്പാക്കൽ തന്ത്രത്തെക്കുറിച്ചുള്ള വെബിനാറിൽ വനിതാ ശിശു വികസന സെക്രട്ടറിയുടെ അവതരണവും ഉണ്ടായിരിക്കും

ഉദ്ഘാടന സെഷനുശേഷം, സ്വയം സഹായ സംഘങ്ങളെ വൻകിട ബിസിനസ്സ് സംരംഭങ്ങൾ/കൂട്ടായ്മകളാക്കി ഉയർത്തുക എന്ന വിഷയത്തിൽ മൂന്ന് ബ്രേക്ക്-ഔട്ട് സെഷനുകൾ നടക്കും. സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും പ്രയോജനപ്പെടുത്തൽ , മാർക്കറ്റുകളും ബിസിനസ്സ് വിപുലീകരണവും തുടങ്ങിയവയിൽ വിദഗ്ധർ, വനിതാ സ്വയം സഹായ ഗ്രൂപ്പ് ഫെഡറേഷനുകൾ, മറ്റ് പങ്കാളികൾ എന്നിവർ വിപുലമായ ചർച്ചകൾ നടത്തും.

വെബിനാറിന്റെ തത്സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വനിതാ സ്വയം സഹായ സംഘാംഗങ്ങൾ/ ഫെഡറേഷനുകൾ, പൊതു/സ്വകാര്യ മേഖലാ ബാങ്കുകളുടെ പ്രതിനിധികൾ, അഗ്രി-ടെക് കമ്പനികൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വാണിജ്യ, വ്യവസായ ചേംബറുകളിലെ അംഗങ്ങൾ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും.

കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട് , 81 ലക്ഷം സ്വയം സഹായ സംഘങ്ങളെ അണിനിരത്തുന്നതിൽ DAY-NRLM നേടിയ ശ്രദ്ധേയമായ വിജയം, അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിൽ ഉചിതമായ ഇടപെടലുകളിലൂടെ വൻകിട ഉൽപ്പാദക സംരംഭങ്ങളുടെ രൂപീകരണത്തിലൂടെയോ കൂട്ടായ്‌മകളിലൂടെയോ സാമ്പത്തിക ശാക്തീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് പറയുന്നു. വൻകിട ഉപഭോക്തൃ വിപണികളെ സേവിക്കുന്നതിനായി പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, ഗുണനിലവാരം, ബ്രാൻഡിംഗ്, വിപണനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അവയിൽ ചിലത് ‘യൂണികോണുകളാക്കി ‘ ആക്കി മാറ്റുന്നതിനും ശ്രമം ഉണ്ടാകുമെന്ന് ബജറ്റിൽ പറഞ്ഞിട്ടുണ്ട്. .

ബ്രേക്ക്-ഔട്ട് സെഷനുകൾക്ക് ശേഷം ഒരു സമാപന സെഷനും ഉണ്ടായിരിക്കും, അതിൽ മൂന്ന് ബ്രേക്കൗട്ട് സെഷനുകളിലെയും മോഡറേറ്റർമാരുടെ അവതരണങ്ങൾ സംബന്ധിച്ച് ലൈൻ മന്ത്രാലയങ്ങളുടെ / വകുപ്പുകളുടെ സെക്രട്ടറിമാരുടെയും മറ്റ് പങ്കാളികളുടെയും സാന്നിധ്യത്തിൽ തുറന്ന ചർച്ചയും ഉണ്ടായിരിക്കും.

പ്രശസ്ത ചലച്ചിത്രനടൻ സതീഷ് കൗശികിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി : 09 മാര്‍ച്ച്, 2023

പ്രശസ്ത ചലച്ചിത്രകാരൻ സതീഷ് കൗശികിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ സതീഷ് കൗശിക് ജിയുടെ അകാല വിയോഗത്തിൽ വേദനിക്കുന്നു. തന്റെ വിസ്‌മയകരമായ ഉത്‌കൃഷ്‌ട അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു സർഗ്ഗാത്മക പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രേക്ഷകരെ തുടർന്നും രസിപ്പിക്കും . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

പെൻഷൻ പരാതി പരിഹാര അദാലത്ത്
തിരുവനന്തപുരം: 09 മാർച്ച്, 2023

സി എ പി എഫ് / ആസാം റൈഫിൾസ് എന്നിവയിൽ നിന്ന് വിരമിച്ച ഉദ്യോ​ഗസ്ഥരുടെ പരാതികൾ പരി​ഹരിക്കുന്നതിന് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ​ഗ്രൂപ്പ് സെന്ററിലെ മെൻസ് ക്ലബിൽ 2023 മാർച്ച് 24 ന് രാവിലെ 11 മണിക്ക് വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡ് യോ​ഗം ചേരും. സി ആർ പി എഫ് ഉദ്യോ​ഗസ്ഥർക്കായുള്ള പെൻഷൻ അദാലത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. പള്ളിപ്പുറം സി ആർ പി എഫ് ​ഗ്രൂപ്പ് സെന്റർ, ഡി ഐ ജി പി, ശ്രീ വിനോദ് കാർത്തിക് അധ്യക്ഷനാകും.

error: Content is protected !!