ദര്‍ഘാസ്
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗതകയറ്റിറക്കു കരാറിനായി കവറിനു മുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമായുളള ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2319493.
വയോമധുരം പദ്ധതി 2022-23 സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം നടത്തി
പത്തനംതിട്ട സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കായി രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാബീഗം, വയലത്തല വ്യദ്ധ മന്ദിരം സൂപ്രണ്ട് എസ് ജയന്‍, വയോമിത്രം കോഓര്‍ഡിനേറ്റര്‍ പ്രേമ ദിവാകരന്‍, എം.റ്റി സന്തോഷ് , എസ്.യു ചിത്ര, നിറ്റിന്‍ സക്കറിയ,ഡോ. വിനു സുഗതന്‍, ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു
വേനല്‍ക്കാലമായതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മാര്‍ച്ച് മൂന്നു മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചട്ട ലംഘനം അറിയിക്കാം. ഫോണ്‍- 04682222234, 8547655259
കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി
കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള 11-ാ മത് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദേശപ്രകാരം നടത്തുന്ന കാര്‍ഷിക സെന്‍സസില്‍ ശരിയായതും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതി ലക്ഷമി അഭ്യര്‍ഥിച്ചു.
കാര്‍ഷിക മേഖലയുടെ സമഗ്രമായ അഭിവൃദ്ധിക്കും കര്‍ഷകരുടെ ഉയര്‍ച്ചയ്ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക ഇടങ്ങളിലെ നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും വേണ്ടിയാണ് കാര്‍ഷിക സെന്‍സസ് ഡേറ്റ ഉപയോഗിക്കുന്നത്. ഭാവിയില്‍ കാര്‍ഷിക സര്‍വേ നടത്തുന്നതിന് ആവശ്യമായ ചട്ടക്കൂട് തയാറാക്കുന്നതിനും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും.
സംസ്ഥാനത്ത് കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പു ചുമതല സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിനാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല. സെന്‍സസിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി തിരഞ്ഞെടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റുമാരുടെയോ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെയോ മേല്‍നോട്ടത്തില്‍ ചെയ്യും.
മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കാര്‍ഷിക ഭൂമി കൈവശമുള്ള കര്‍ഷകന്റെയും ഭൂമിയുടെയും വിവരങ്ങള്‍, സാമൂഹ്യ വിഭാഗം, ലിംഗപദവി, ഉടമസ്ഥത, സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗിനെ സംബന്ധിച്ച പ്രത്യേക വിവരം തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ ശേഖരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ 20 ശതമാനം വാര്‍ഡുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കുന്ന കൈവശഭൂമിയുള്ള വ്യക്തികളില്‍ നിന്നും കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ശേഖരിക്കും. മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ ഏഴു ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയില്‍ നിന്നും കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത്, വളം, കീടനാശിനി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കള്‍ വിംഗ്) വകുപ്പിലെ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 281/2017) തസ്തികയിലേക്ക് 26/12/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 638/2019/ഡിഒഎച്ച് ) 26/12/2022 തീയതി അര്‍ദ്ധരാത്രിയില്‍ (25/12/2022 ) മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 27/12/2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
എല്‍ബിഎസ് അപേക്ഷ ക്ഷണിച്ചു
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള ഡിസിഎ (എസ്) കോഴ്സിലേക്ക് പ്ലസ് ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി /എസ് റ്റി/ഒഇസി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല.
ഫോണ്‍ : 9947123177.
പുനര്‍ ദര്‍ഘാസ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് www.etenders.kerala.gov.in.
ഫോണ്‍ : 0468 2224070.
അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ നടപടി വേണം
പത്തനംതിട്ട നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം. പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക വില്‍പ്പനശാല നഗരത്തിലെ തിരക്കേറിയ സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കണം. പാലിന്റെയും മറ്റ് ഫുഡ് പ്രൊഡക്ട്സിന്റെയും കവറില്‍ അച്ചടിക്കുന്ന എക്സ്പെയറി ഡേറ്റ് കൃത്യമായി വായിക്കാവുന്ന രീതിയില്‍ പ്രിന്റ് ചെയ്യണം.
അനധികൃത വഴിയോര മത്സ്യകച്ചവടം നിരോധിക്കണം. ചിക്കന്‍ വില്‍പ്പന സ്റ്റാളുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധന വേണം. പമ്പാ നദീതീരത്തെ അനധികൃത മണല്‍ വാരലിനെതിരെ നടപടി സ്വീകരിക്കണം. മണല്‍വാരി കയങ്ങള്‍ രൂപപ്പെട്ട്നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ അപകടസൂചന സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണം. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന വീട്ടുടമസ്ഥര്‍ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തണം. ഞായറാഴ്ചകളിലും കെഎസ്ആര്‍ടിസി എന്‍ക്വയറി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. വയോമിത്ര കേന്ദ്രങ്ങളില്‍ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണം.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ലാന്റ് ആന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി.സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എം.പി ആന്റോ ആന്റണിയുടെ പ്രതിനിധി ജെറി മാത്യൂ സാം, എംഎല്‍എ യുടെ പ്രതിനിധി തോമസ് പി ചാക്കോ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാത്യൂ ജി ഡാനിയേല്‍, ബിജു മുസ്തഫ, മാത്യു മരോട്ടി മൂട്ടില്‍, ബിസ്മില്ലാഖാന്‍, മെഹബൂബ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീന്തല്‍ പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍. 245/2020) തസ്തികയുടെ ഫെബ്രുവരി 15ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 10ന് തിരുവനന്തപുരം വെളളയമ്പലത്തുളള ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ് സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരീക്ഷ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് എന്നിവ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.
സപ്ലിമെന്ററി എസ്‌സിവിടി പരീക്ഷ
സെമസ്റ്റര്‍ സമ്പ്രദായത്തില്‍ 2014 മുതല്‍ അഡ്മിഷന്‍ എടുത്ത വിവിധ സെമസ്റ്ററുകളില്‍ സപ്ലിമെന്ററി എഴുതാനുള്ള എല്ലാ ട്രെയിനികള്‍ക്കും (2014, 2015, 2016 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍, 2017 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഏകവത്സര ട്രേഡുകളില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍, 2017 അധ്യയന വര്‍ഷം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ദ്വിവത്സര ട്രേഡുകളില്‍ 1, 2 സെമസ്റ്ററുകള്‍ എഴുതുന്ന ട്രെയിനികള്‍) എന്നിവര്‍ക്ക് അവസാന അവസരമായി 2023 മാര്‍ച്ചില്‍ നടത്തുന്ന സപ്ലിമെന്ററി എസ്‌സിവിടി പരീക്ഷയ്ക്ക് അപേക്ഷ നല്‍കാം.
അപേക്ഷകളുടെ രണ്ടു പകര്‍പ്പ്, 0230-എല്‍ & ഇ00800 അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ 170 രൂപ ഒടുക്കിയ അസല്‍ ചെലാന്‍, എസ്എസ്എല്‍സിയുടെ പകര്‍പ്പ്, മുന്‍പ് പരീക്ഷ എഴുതിയ മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ്, സെമസ്റ്റര്‍ പരീക്ഷ എഴുതിയ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ഐടിഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ 60 രൂപ ഫൈനോടു കൂടി മാര്‍ച്ച് ഏഴിന് അകം അപേക്ഷിക്കാം.
നികുതി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കുവാനുള്ളവര്‍ മാര്‍ച്ച് 31ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഒടുക്കുവരുത്തി ജപ്തി/പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. https://tax.lsgkerala.gov.in/
വിമുക്തി മിഷന്‍: ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും
കായിക ഉപകരണങ്ങളുടെ വിതരണവും (മാര്‍ച്ച് 7)
സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,62,300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ. എച്ച്എസ്എസിന് നല്‍കും. (മാര്‍ച്ച് ഏഴ്) രാവിലെ 11 ന് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യാതിഥി ആവും.
എസ്എസ്എല്‍സി ജില്ലയില്‍ 10,214 വിദ്യാര്‍ഥികള്‍
എഴുതും; 166 പരീക്ഷാ കേന്ദ്രങ്ങള്‍
ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നത് 10,214 വിദ്യാര്‍ഥികള്‍. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി ആകെ 166 പരീക്ഷാ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 29 ക്ലസ്റ്ററുകളും ഉണ്ടാകും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ രണ്ടു വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു.
മാര്‍ച്ച് ഒന്‍പതിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്‌കൂളിലാണ്. ഇവിടെ 258 പേരാണ് എസ്എസ്എല്‍സി എഴുതുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി എഴുതുന്നത് രണ്ടു സ്‌കൂളുകളിലാണ്. നാലു പേര്‍ വീതം പരീക്ഷ എഴുതുന്ന കാട്ടൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളും കുമ്പഴ എംപിവി ഹൈസ്‌കൂളും.
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎം എച്ച്എസ്എസിലാണ്. ഇവിടെ 315 പേരാണ് എസ്എസ്എല്‍സി എഴുതുന്നത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന അഞ്ചു സ്‌കൂളുകളാണുള്ളത്. മൂന്നുപേര്‍ വീതം പരീക്ഷ എഴുതുന്ന പുറമറ്റം ജിവിഎച്ച്എസ്എസ്, പെരിങ്ങര ജിവിഎച്ച്എസ്എസ്, അഴിയിടത്തുചിറ ജിഎച്ച്എസ്, കുറ്റൂര്‍ ജിഎച്ച്എസ്എസ്, സെന്റ് തോമസ് നിരണം വെസ്റ്റ് എന്നിവയാണവ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഗവ 33 ഉം എയ്ഡഡ് 66 ഉം അഞ്ച് അണ്‍ എയ്ഡഡും ഉള്‍പ്പെടെ ആകെ 104 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഗവ 16 ഉം എയ്ഡഡ് 44 ഉം രണ്ട് അണ്‍ എയ്ഡഡും ഉള്‍പ്പെടെ ആകെ 62 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 3408 ആണ്‍കുട്ടികളും 3209 പെണ്‍കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 1858 ആണ്‍കുട്ടികളും 1739 പെണ്‍കുട്ടികളും പരീക്ഷ എഴുതും. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 1569 ഉം എയ്ഡഡ് സ്‌കൂളില്‍ 8233 ഉം അണ്‍ എയ്ഡഡില്‍ 412ഉം പേരാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1897 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 89 പേരും സിഡബ്ല്യുഎസ്എന്‍ വിഭാഗത്തിലെ 185 കുട്ടികളും എസ്എസ്എല്‍സി എഴുതും.
ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വാര്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍: 0469-2600181, 9400239655, 8301035286.