konnivartha.com : കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ 114 മത് ജന്മവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജന്മദിന സ്മൃതി സംഗമം സംഘടിപ്പിച്ചു.
കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഡെവലപ്മെന്റ് കമ്മറ്റി അംഗം പുലിപ്പാറ യൂസഫ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വൈസ് പ്രസിഡന്റ് കെ എസ് പ്രമോദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇല്യാസ് പത്താംകല്ല്, പി. അബ്ദുൽ സലാം, ഷിബു കുമാർ.എ, ബിന്ദു. ആർ, എ.മുഹമ്മദ്, അഫ്സൽ എ തുടങ്ങിയവർ സംസാരിച്ചു