റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-മുസ്ലീം) -പാര്‍ട്ട് രണ്ട് (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പര്‍ – 586/2021) തസ്തികയുടെ 28.11.2022 ല്‍ നിലവില്‍ വന്ന 676/2022/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 10/01/2023 ല്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലാഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
അസിസ്റ്റന്റ് സെയില്‍സ്മാന്‍ അനുയോജ്യതാ നിര്‍ണയം (മാര്‍ച്ച് 2)
പത്തനംതിട്ട ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍. 105/2020) തസ്തികയുടെ 15/09/2022 ല്‍ നിലവില്‍ വന്ന സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച് രണ്ടിന് അനുയോജ്യതാ നിര്‍ണയം (സ്യൂട്ടബിലിറ്റി അസസ്‌മെന്റ്) നടത്തും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ,് എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക.
ഫോണ്‍:0468 2222665.
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുതുക്കി
സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം വരുന്നതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഗവ ആയുര്‍വേദ ആശുപത്രിയില്‍ പ്ലാന്‍ ദൃഷ്ടി പദ്ധതിയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1455രൂപ (പ്രതിമാസം 39,285 രൂപ) നിരക്കിലും ദിവസ വേതന അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ ബി.എ.എം.എസ് ആന്റ് എം.ഡി ( ശാലാക്യതന്ത്ര) ഉള്ളവരും 56 വയസില്‍ താഴെ പ്രായമുളളവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ ഒറിജിനലും ആയതിന്റെ ഓരോ പകര്‍പ്പും സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 10 ന് ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ എത്തിച്ചേരണം