Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 28/02/2023)

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിനകത്ത്  സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന ഒ.ബി.സി./ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in
എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും,www.bcdd.kerala.gov.in
എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് –  0484 2983130.

വയോജനസംരക്ഷണ നിയമം 2007 ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റെനന്‍സ് ട്രൈബൂണല്‍ തിരുവല്ലയുടേയും ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും നിയമം 2007 ദ്വിദ്വിന ബോധവത്ക്കരണ പരിപാടി നടന്നു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡില്‍ നടത്തിയ പരിപാടി പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍  ജെ.ഷംലാബീഗം അധ്യക്ഷത വഹിച്ചു. ഗവ. വ്യദ്ധസദനം സൂപ്രണ്ട്  എസ് ജയന്‍, ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, എം.റ്റി സന്തോഷ്, നിറ്റിന്‍ സഖറിയ,  സതീഷ് തങ്കച്ചന്‍, എസ്.ഷമീര്‍ ,നിമ്മി ജയന്‍,  ചിത്ര, ഫാ. മൈക്കിള്‍ രാജ്, അഡ്വ. പി.ഇ. ലാലച്ചന്‍, രാജുനായര്‍ എന്നിവര്‍ സംസാരിച്ചു. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും നിയമം 2007 അഡ്വ.സ്മിത ചന്ദും, സാമൂഹ്യനീതി വകുപ്പിലെ വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാബീഗം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പരിപാടിയില്‍ കണ്‍സിലിയേഴ്സ് ഓഫീസേഴ്സ്,  കുടുംബശ്രീ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കറില്‍
കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍  

കടുത്ത വേനല്‍ മൂലം പുഴകളും നീര്‍ച്ചാലുകളും വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കറില്‍  കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍  പറഞ്ഞു. ഇതിനായി  റവന്യൂ വകുപ്പുമായി ചര്‍ച്ച നടത്തും.
ജലക്ഷാമവുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച  സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മലയോര മേഖലയായ റാന്നിയെ റവന്യൂ വകുപ്പുമായി ആലോചിച്ച് വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും    ടാങ്കറുകളില്‍ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും  എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും തടയണകളുടെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ വഴി മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടന്നു വരികയാണെന്നും  ജലസ്രോതസുകള്‍ കണ്ടെത്തുന്നതിന് ഭൂഗര്‍ഭജല വകുപ്പ് പദ്ധതി  തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓമല്ലൂര്‍ പഞ്ചായത്ത് 16 കോടി 74 ലക്ഷത്തിന്റെ ബജറ്റ്
കാര്‍ഷിക മേഖല, വെളളപൊക്ക നിവാരണം, ചെറുകിട ജലസേചനം, ടൂറിസം, ശുചിത്വം, സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍, ഓമല്ലൂര്‍ മാര്‍ക്കറ്റില്‍ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി 2023-24 വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ്, അഡ്വ.ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അവതരിപ്പിച്ചു. മുന്‍ബാക്കി ഉള്‍പ്പെടെ 16 കോടി 74 ലക്ഷം വരവും 16 കോടി 47 ലക്ഷം ചെലവും 27 ലക്ഷം മിച്ചവുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വിഭാഗങ്ങള്‍ക്കും വീട് നിര്‍മാണത്തിന് ഒരു കോടി 20 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് 11 ലക്ഷം രൂപയും നെല്‍കൃഷിക്ക് മൂന്ന് ലക്ഷം രൂപയും കുടിവെളളത്തിന് 12 ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 13.5 ലക്ഷം രൂപയും നീക്കി വെച്ചു. അങ്കണവാടി പോഷകാഹാരം 12 ലക്ഷം, മൃഗസംരക്ഷണം ഏഴ് ലക്ഷം, ശുചിത്വം 32 ലക്ഷം, റോഡ് മെയിന്റനന്‍സ് ഒരു കോടി 95 ലക്ഷം രൂപയും നോണ്‍ റോഡിന് 72 ലക്ഷം രൂപയും കൂടാതെ എംജിഎന്‍ആര്‍ഇജിഎസ് നായി രണ്ടുകോടി രൂപയും ബജറ്റ് വിഭാവനം ചെയ്തിട്ടുണ്ട്.
വയോജന ക്ഷേമം, യോഗപരിപാലനം, വനിതകള്‍ക്ക് ജൂഡോ/കരാട്ടേ പരിശീലനം, സൗരോര്‍ജ പ്ലാന്റ് തുടങ്ങിയവയും ബജറ്റില്‍ ലക്ഷ്യമിടുന്നു.
റേഷന്‍ വിതരണം
ഫെബ്രുവരി മാസത്തെ റീട്ടയില്‍  റേഷന്‍ വിതരണ തീയതി മാര്‍ച്ച് നാലു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

പൊതുലേലം

കുളനട ഗ്രാമപഞ്ചായത്തിലെ 2023-24 വര്‍ഷത്തേക്കുളള വിവിധ ഇനങ്ങളുടെ പൊതുലേലം മാര്‍ച്ച് ആറിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. വെബ്‌സൈറ്റ്: http://tender.lsgkerala.gov.in/
ഫോണ്‍ : 04734 260272
 
നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ്
ഒഇടി / ഐഇഎല്‍ടിഎസ് കോഴ്സുകള്‍

നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ (എന്‍ഐഎഫ്എല്‍) ഒഇടി/ഐഇഎല്‍ടിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ബിപിഎല്‍ വിഭാഗത്തിനും എസ്സി, എസ്ടി  വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റ് എപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും.
യോഗ്യരായ അധ്യാപകര്‍, മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള  അധ്യാപക- വിദ്യാര്‍ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയര്‍ കണ്ടീഷന്‍ഡ് ക്ലാസ് മുറികള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്സ് മുഖേന വിദേശത്ത് തൊഴില്‍ നേടാനും അവസരവുമുണ്ട്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക -റൂട്ട്സിന്റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്  അപേക്ഷ സമര്‍പ്പിക്കാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

ജില്ലാതല ഏകോപന സമിതി യോഗം
ജില്ലയിലെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല ഏകോപന സമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ആരോഗ്യജാഗ്രതാ പദ്ധതിയുടെ ഭാഗമായ ഇന്റര്‍ സെക്ടറല്‍ യോഗവും ഇതോടൊപ്പം നടക്കും.
                 
സെലക്ഷന്‍ ട്രയല്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2023-2024 വര്‍ഷത്തെ അഞ്ചാം ക്ലാസ്, 11-ാം ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള  കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് അഞ്ചിന് രാവിലെ  ഒന്‍പതിന് പത്തനംതിട്ട  മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.  നാല് , പത്ത്  ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെകത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം   ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.  പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യമുണ്ട്. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.  സായി, സ്പോര്‍ട്സ് കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുളള ഉയര്‍ന്ന നിലവാരത്തിലുളള കായിക പരിശീലന സൗകര്യമുണ്ട്.
ഫോണ്‍ : 0471 2381601, 7012831236.
 
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ അഭിമുഖം മാര്‍ച്ച് എട്ട്, 10 തീയതികളില്‍
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍  പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ (മലയാളം, കമ്പ്യൂട്ടര്‍ യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ് മ്യൂസിക്) നേഴ്സ്,കൗണ്‍സിലര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, മാത്സ് ) പിജിടി (ഹിന്ദി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് എട്ട്, 10 തീയതികളില്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 8.30 നും 9.30 നും ഇടയില്‍ രജിസ്ട്രേഷന്‍ നടത്തണം.
വെബ് സൈറ്റ് : www.chenneerkara.kvs.ac.in.
ഫോണ്‍ : 0468 2256000.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) പരീക്ഷാ സമയത്തില്‍ മാറ്റം
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (കാറ്റഗറി നം. 397/2021) തസ്തികയുടെ തെരഞ്ഞെടുപ്പിന് മാര്‍ച്ച് നാലിന് രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന (ഒഎംആര്‍ മൂല്യ നിര്‍ണയം) പരീക്ഷ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ അന്നേ ദിവസം രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. പരീക്ഷാ തീയതി, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.
ഫോണ്‍ : 0468 2222665.

error: Content is protected !!