സമഗ്ര ശിക്ഷാ കേരള സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍സിന്റെ പത്തനംതിട്ട ജില്ലാതല പരിശീലനം തിരുവല്ലയില്‍ ആരംഭിച്ചു. നാല് ദിവസമായി നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ബി.ആര്‍.സി കളിലെ അധ്യാപകരാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.
പഠന വൈകല്യമുള്ള കുട്ടികള്‍ നേരിടുന്ന പഠനപ്രയാസങ്ങള്‍, പരിഹാരബോധന മാര്‍ഗങ്ങള്‍, ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, കുടുംബത്തിന്റെ വ്യക്തിഗത പിന്തുണ സംവിധാനം, ടൈപ്പ് വണ്‍ പ്രമേഹം തുടങ്ങിയ വിഷയങ്ങളാണ് നാല് ദിവസത്തെ പരിശീലനത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി.തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ റോയ് ടി. മാത്യൂ, കെ.ദീപു, കെ.എസ് ജയന്തി, സി.സ്മിത, അഞ്ജു ശശിധര്‍ എന്നിവര്‍ പങ്കെടുത്തു.