Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/02/2023)

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം തുടങ്ങി:സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം തുടങ്ങി: ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചു

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചെന്നും തുകയുടെ വിതരണം തുടങ്ങിയെന്നും ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. 2022 ഡിസംബര്‍ മാസത്തെ  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി  9,43,77,400 രൂപയും 2022 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മസ്റ്ററിംഗ് അരിയര്‍ തുകയായ 27,200 രൂപയും ചേര്‍ത്ത് ആകെ 9,44,04,600 രൂപയാണ്  ജില്ലയ്ക്ക് ലഭിച്ചത്.
2022 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  92,83,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 5,76,15,600 രൂപയും ഡിസെബിലിറ്റി പെന്‍ഷന്‍ 81,94,200 രൂപയും  അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍ 9,20,600 രൂപയും വിധവ പെന്‍ഷന്‍ 1,83,63,200 രൂപയും ഉള്‍പ്പെടെ ആകെ 9,43,77,400 രൂപ ലഭിച്ചു. 2022 സെപ്റ്റംബര്‍ മാസത്തെ കുടിശിക ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  4,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 9,600 രൂപയും ഡിസെബിലിറ്റി പെന്‍ഷന്‍ 3,200 രൂപയും വിധവ പെന്‍ഷന്‍ 3,200 രൂപയും ഉള്‍പ്പെടെ ആകെ 20,800 രൂപ ലഭിച്ചു. 2022 ഒക്ടോബര്‍ മാസത്തെ കുടിശിക ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  3,200 രൂപയും  വിധവ പെന്‍ഷന്‍ 1,600 രൂപയും ഉള്‍പ്പെടെ ആകെ 4,800 രൂപ ലഭിച്ചു. 2022 നവംബര്‍  മാസത്തെ കുടിശിക ഇനത്തില്‍ വിധവ പെന്‍ഷന്‍ 1,600 രൂപ ലഭിച്ചു.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യു
കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലെ വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ആന്റ് ബാഡ്ജ്) ഫെബ്രുവരി 28 ന് രാവിലെ 11 ന്  മുമ്പ് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫെബ്രുവരി 28 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2270908.

കിക്മയില്‍ സൗജന്യ സി-മാറ്റ് പരിശീലനം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ്  മാനേജ്മെന്റ് (കിക്മ) 2023 ലെ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. എംബിഎ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യുട്യൂബ് വിഡിയോ ക്ലാസ് എന്നിവ ചേര്‍ന്ന പരിശീലന പരിപാടി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഫോണ്‍ : 8548618290.

വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ നിലവിലുളളതും ഭാവിയില്‍ വരാന്‍ സാധ്യതയുളളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകണം.  ഹെല്‍പ്പര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.
പ്രായം 01.01.2023 ന് 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. വിലാസം : കോന്നി അഡീഷണല്‍ ഐസിഡിഎസ്. ഫോണ്‍ : 0468 2333037.

വെബിനാര്‍
പഠനത്തോടൊപ്പം സംരംഭം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ കാലയളവില്‍ തന്നെ തുടങ്ങാവുന്ന സംരംഭ സാധ്യതകളെകുറിച്ചും വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മാര്‍ച്ച് നാലിന് സ്റ്റുഡന്റ് എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് സെല്‍ഫ് ഡവലപ്മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും.  രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ്ഫോം) മാര്‍ഗത്തിലൂടെയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :  0484 2532890/ 2550322.
ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചു

നെല്ല് സംഭരണം; രജിസ്ട്രേഷന്‍ 28 ന്
സപ്ലൈകോ മുഖേന നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ നെല്ല് സംഭരണത്തിനായി രജിസ്ട്രേഷന്‍  ചെയ്യുന്നതിനുളള അവസാന തീയതി ഫെബ്രുവരി 28 ന്. നടപ്പുസീസണില്‍ സപ്ലൈകോയ്ക്ക്   നെല്ല് നല്‍കാന്‍ താത്പര്യമുളള മുഴുവന്‍  കര്‍ഷകരും സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷന്‍  നടത്തണം. അക്ഷയകേന്ദ്രങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ എന്നിവ മുഖേനയും കര്‍ഷകര്‍ക്ക് സ്വന്തമായും  രജിസ്റ്റര്‍ ചെയ്യാം.

ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് രണ്ടിന്

ജില്ലാ ആസൂത്രണ സമിതി യോഗം  മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

error: Content is protected !!