Trending Now

200 കോടിയുടെ നിക്ഷേപക തട്ടിപ്പ് : സ്ഥാപന ഉടമകളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു

 

konnivartha.com : ധന വ്യവസായ ബാങ്കേഴ്സ് നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു.ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നിവയുടെ ഉടമയായ വടൂക്കര സ്വദേശി ജോയ് ഡി.പാണഞ്ചേരി (66) ഭാര്യയും സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായി കൊച്ചുറാണി (60) എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും തുടങ്ങി .

വടൂക്കരയിലെ രണ്ടു വീടുകള്‍, തൃശൂരിലെ സ്ഥാപനം, കടമുറികള്‍ എന്നിവ കണ്ടുകെട്ടി.ബഡ്സ് ആക്ട് (നിയമ വിധേയമല്ലാത്ത നിക്ഷേപത്തിന്റെ നിരോധനം സംബന്ധിച്ച നിയമം) പ്രകാരമാണ് സര്‍ക്കാര്‍ നടപടി . ജോയി കഴിഞ്ഞ ദിവസം കീഴടങ്ങി .തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 82 കേസുകൾ രജിസ്ടര്‍ ചെയ്തു . ഇരുപതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത് .