Trending Now

കാര്‍ത്തിക ഫിനാന്‍സിയേഴ്‌സ് ബഡ്‌സ് നിയമലംഘനം: 17 നകം നടപടികള്‍ പൂര്‍ത്തിയാക്കണം

 

konnivartha.com : ബഡ്‌സ് നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ലംഘനം നടത്തിയ ഓയൂര്‍ മരുതമണ്‍പള്ളിയിലെ കാര്‍ത്തിക ഫിനാന്‍സിയേഴ്‌സ് സ്ഥാപനത്തിന്റെ ഉടമകളുടെയും മറ്റു പ്രതികളുടെയും സ്ഥാവരജംഗമ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും താല്‍ക്കാലികമായി കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിശ്ചിത തീയതിക്കകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പിക്കാന്‍   കൊല്ലം ജില്ലാ  കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു.

സബ് കളക്ടര്‍, കൊല്ലം റൂറല്‍ പോലീസ് മേധാവി, പുനലൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാര്‍, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്നിവര്‍ കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെബ്രുവരി 17 നകം സമര്‍പ്പിക്കാനാണ് ഉത്തരവ്